മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിെൻറ മരണം: ദുരൂഹത നീക്കണമെന്നാവശ്യം
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിെൻറ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരണത്തിന് പിന്നിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ടാണ്.
ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിെൻറ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്നും ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വെച്ചാണ് അപകടമുണ്ടായത്. ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാർത്ത ചാനലുകളിൽ മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ് ഇപ്പോൾ ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുകയായിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പ്രദീപിെൻറ കുടുംബം രംഗത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിന് ഭീഷണി ഉണ്ടായിരുന്നതായി മാതാവ് വസന്തകുമാരി പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കമ്മീഷണറുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.