അൻവറിനോട് സംസാരിക്കുമ്പോൾ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റം; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅലനല്ലൂർ (പാലക്കാട്): പി.വി. അൻവർ എം.എൽ.എയോട് ചോദ്യം ചോദിക്കുന്നതിനിടെ അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്കുനേരെ കൈയേറ്റം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ഹാത്തിഫ് മുഹമ്മദ്, മണ്ണാർക്കാട്ടെ പ്രാദേശിക മാധ്യമപ്രവർത്തകൻ സൈതലവി എന്നിവരെയാണ് കൈയേറ്റം ചെയ്തത്.
അലനല്ലൂരിലെ പനക്കത്തോടൻ മജീദ് (49), പാലക്കാഴിയിലെ കളത്തിൽ അൻവർ സാദത്ത് (50) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 11ഓടെ അലനല്ലൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് നടപ്പാക്കിയ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ബംപർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് പി.വി. അൻവർ മടങ്ങുന്നതിനിടെ പ്രതികരണം തേടുകയായിരുന്നു മാധ്യമപ്രവർത്തകർ.
ഇതിനിടെയാണ് അൻവറിനെ അനുകൂലിക്കുന്ന ഒരാൾ അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാനെത്തിയത്. മാധ്യമപ്രവർത്തകരുടെ തിരക്കിനിടയിൽപ്പെട്ട ഇയാൾ, അൻവറിനോട് ചോദ്യങ്ങൾ ചോദിക്കേണ്ടെന്നും എല്ലാം നിലമ്പൂരിൽ പറയുമെന്നും പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. എം.എൽ.എ പോയശേഷം സി.പി.എം പ്രാദേശിക നേതാക്കൾ വാർത്തലേഖകരെ ചോദ്യം ചെയ്തതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ പൊലീസ് നീക്കി. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തവർ വ്യാപാരി വ്യവസായി ഏകോപന സമിതിക്കാരല്ലെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.