മനസ്സാക്ഷിക്കുത്തില്ലാതെ സ്വന്തം അനുയായികളെ ഒറ്റുകൊടുത്തതിന്‍റെ തിരിച്ചടിയാണ് സർക്കാർ അനുഭവിക്കുന്നത്-ജോയ് മാത്യു
text_fieldsകൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ എൻ.ഐ.എ അന്വേഷണത്തിൽ സർക്കാർ പ്രതിക്കൂട്ടിലാകുന്നതിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം അനുയായികളെ എന്‍.ഐ.എക്ക് ഒറ്റുകൊടുത്തതിന്‍റെ തിരിച്ചടിയാണ് ഇപ്പോൾ കാണുന്നതെന്നാണ് അദ്ദേഹത്തിന്‍റെ വിമർശനം.
'എൻ.ഐ.എയുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തിയുടെ ഇന്നത്തെ' അവസ്ഥപേരെടുത്ത് പറയാതെ മുഖ്യമന്ത്രിയേയും ജോയ്മാത്യു വിമർശിക്കുന്നു. അമ്മമാരുടെ ശാപം പാഴായി പോവില്ല. ആളുകള്‍ ദൈവവിശ്വാസികളായിപ്പോകുന്നതില്‍ എങ്ങിനെ തെറ്റുപറയാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
"ഒരമ്മയുടെ കണ്ണുനീരിനു
കടലുകളിൽ
ഒരു രണ്ടാം പ്രളയം
ആരംഭിക്കാൻ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?"
പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത്. എത്ര അര്ഥവത്താണീ വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു.
യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !
ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽഎങ്ങിനെ തെറ്റുപറയാനാകും ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.