''സർക്കാറിന് പിന്തുണ നൽകിയ പ്രതിപക്ഷം മാതൃക, ഒരിക്കൽ കൂടി രമേശ് ചെന്നിത്തലക്ക് അഭിനന്ദനം''
text_fieldsകോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അഭിനന്ദനവുമായി നടൻ ജോയ് മാത്യൂ. ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുേമ്പാൾ സംസ്ഥാന സർക്കാർ കൈകൊള്ളുന്ന ജനരക്ഷക്ക് സർവ പിന്തുണയും നൽകാൻ തയ്യാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യെന്ന് ജോയ് മാത്യൂ പറഞ്ഞു.
''ഒരിക്കൽ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് അഭിനന്ദനം.രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്‌സിനുകളുടെയും ഓക്സിജന്‍റെയും ദൗർലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോൾ സംസ്ഥാന ഗവർമെന്‍റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സർവ്വ പിന്തുണയും നൽകാൻ തയ്യാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ .ഈ ദുരിതകാലം മറികടക്കുവാൻ രാഷ്ട്രീയ ലാഭങ്ങൾ മാറ്റിവെച്ച് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നകേരളത്തിലെ പ്രതിപക്ഷം അങ്ങനെ ലോകത്തിനു മാതൃകയാവുന്നു .അഭിനന്ദനങ്ങൾ ഇതായിരിക്കണം പ്രതിപക്ഷം ,ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം'' -ജോയ് മാത്യൂ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ജോയ് മാത്യൂ തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.