മാവോയിസ്റ്റ് വേട്ട: ഏറ്റുമുട്ടലിൽ സംശയമുണ്ടെന്ന് ജോയ് മാത്യു
text_fieldsപാലക്കാട്: നിലമ്പൂരിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായുള്ള പൊലീസ് വാദത്തിൽ സംശയമുണ്ടെന്ന് ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു. താനൊരു മാവോയിസ്റ്റ് അല്ലെങ്കിലും പോലീസ് ഏറ്റുമുട്ടലിനെ സംശയത്തോടെ കാണുന്നവനാണെന്ന് ജോയ്മാത്യു ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
പോലീസ് ഏറ്റുമുട്ടലുകൾ എന്നത് പോലീസ് കെട്ടിച്ചമക്കുന്ന വ്യാജ വാർത്തയാണെന്നതിനു ഉദാഹരണങ്ങൾ നിരവധിയാണെന്നും കമ്യൂണിസ്റ്റ് നേതാവ് വർഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രൻ പോലീസിന്റെ കുറ്റസമ്മതത്തിലൂടെ പുറം ലോകം അറിഞ്ഞതാണെന്നും ജോയ്മാത്യു പറയുന്നു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം
ഞാനൊരു മാവോയിസ്റ്റ് അല്ല, എങ്കിലും പോലീസ് ഏറ്റുമുട്ടലിനെ സംശയത്തോടെ കാണുന്നവനാണ്. അതിന് ഇടത് വലത് പക്ഷങ്ങൾ വേണമെന്നില്ല. മനുഷ്യ പക്ഷമായാൽ മതി. പോലീസ് ഏറ്റുമുട്ടലുകൾ എന്നത് പോലീസ് കെട്ടിച്ചമക്കുന്ന വ്യാജ വാർത്തയാണെന്നതിന് ഉദാഹരണങ്ങൾ നിരവധി. കമ്മ്യൂണിസ്റ്റ് നേതാവ് വർഗ്ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രൻ പോലീസിന്റെ പിന്നീടുള്ള കുറ്റസമ്മതത്തിലൂടെ നാം അറിഞ്ഞതാണല്ലോ.
ക്വട്ടേഷൻ സംഘങ്ങൾ പട്ടാപ്പകൽ രക്തചൊരിച്ചിൽ നടത്തുേമ്പാൾ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മനുഷ്യരെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുബോൾ
മതഭ്രാന്തന്മാർ മനുഷ്യരുടെ കൈപ്പത്തികൾ വെട്ടിമാറ്റുേമ്പാൾ ഈ പോലീസ് എവിടെയായിരുന്നു? വെടിവെച്ചു കൊല്ലാൻ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകൾ ചെയ്ത കുറ്റങ്ങൾ എന്ന് അഭ്യന്തരം കൂടി വഹിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് പറയാൻ ബാധ്യസ്‌ഥനല്ലേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.