കാക്കിയുടെ കരുതലിൽ ജോയിക്ക് പുതുജീവിതം
text_fieldsബേഡകം (കാസർകോട്): ഓർമകൾ മങ്ങുന്ന വാർധക്യത്തിെൻറ അവശതയിൽ തണുത്തുവിറച്ച് ഒറ് റമുറി ഓലക്കുടിലിൽ തനിച്ചായിപ്പോയ വയോധികന് ജീവിതമേകി കാക്കിയുടുത്തവരുടെ നന ്മ. സ്റ്റേഷനിലെ ഇടമുറികളിൽ നിന്നും ഉയർന്ന നിലവിളികൾ കേരള പൊലീസിെൻറ ഉറക്കം കെ ടുത്തിക്കൊണ്ടിരിക്കുേമ്പാഴാണ് നന്മയുടെ കഥയും അതേ കാക്കിക്കുള്ളിൽ നിന്നും പുറത്തുവരുന്നത്. ബേഡഡുക്ക പഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിൽ പഴയ കരിങ്കൽ ക്വാറിക്ക് സമീപം കുന്നിൻമുകളിൽ ഒറ്റപ്പെട്ട സ്ഥലത്ത് വാരിവലിച്ചുകെട്ടിയ ഒാലപ്പുരയിൽ പ്രയാസപ്പെടുകയായിരുന്ന വർഗീസ് എന്ന ജോയിക്ക് പൊലീസുകാർ തുണയാവുകയായിരുന്നു.
90 പിന്നിടുേമ്പാഴും ജോയിയുടെ ജീവിതരേഖകൾ ശൂന്യമാണ്. വോട്ടർ കാർഡില്ല, റേഷൻ കാർഡില്ല, ഗ്രാമസഭയിൽ പേരില്ല. അതിനാൽ, സർക്കാറിെൻറ ഒരു ആനുകൂല്യവും ലഭിക്കുന്നുമില്ല. ആരോഗ്യ വകുപ്പ് അധികൃതർ കണ്ടിട്ടുപോലുമില്ല. പൊതുപ്രവർത്തകരും വേണ്ടവിധം അറിഞ്ഞില്ല ജോയിെയ. കുടിൽ നിൽക്കുന്ന ഭൂമിക്ക് രേഖയില്ല. നാലുവർഷം മുമ്പ് ഭാര്യ മരിച്ചു. അവരുടെ പേരും പറയാൻ കഴിഞ്ഞില്ല, അവരുടെ ആദ്യ വിവാഹത്തിൽ മക്കളുണ്ടെങ്കിലും അവരുമായി ജോയിക്ക് ബന്ധവുമില്ല. പ്രായത്തിെൻറ അവശതയിൽ കുടിലിൽ നിന്നും ഇറങ്ങാറുണ്ടായിരുന്നില്ല. സമീപത്തെ ചിലർ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കഴിച്ചായിരുന്നു ജീവിതം. കാഞ്ഞിരത്തിങ്കാൽ കോളനിയിൽ ബേഡകം ജനമൈത്രി പൊലീസ് ഗൃഹാന്വേഷണം നടത്തുേമ്പാഴാണ് കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒറ്റമുറി ഒാലക്കുടിലിൽ അവശനിലയിൽ ബീറ്റ് പൊലീസ് ഓഫിസർമാരായ പി.വി. പ്രശാന്ത്, കെ. രാമചന്ദ്രൻ നായർ എന്നിവർ ഇദ്ദേഹത്തെ കണ്ടെത്തുന്നത്. ‘ഇവിടെ വേെറ ആരുമില്ലെ?’ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മറുപടി. ഭാര്യയെയും മക്കളെയുംകുറിച്ച് അന്വേഷിച്ചപ്പോൾ ‘ആരുമില്ല, ഭാര്യ മരിച്ചു’വെന്നും മറുപടി. പിന്നീടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ മറവി ബാധിച്ചതിെൻറ അവ്യക്തതയുണ്ടായിരുന്നു.
കുടിൽ അരിച്ചുപെറുക്കിയിട്ടും ‘ജോയി’ എന്ന പേര് കണ്ടെത്തുന്ന ഒരു തുണ്ട് രേഖപോലും ലഭിച്ചിെല്ലന്ന് ബേഡകം സി.െഎ ടി.വി. ഉത്തംദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. 40 വർഷം മുമ്പ് പത്തനംതിട്ടയിൽനിന്ന് ബേഡഡുക്കയിലെത്തിയതായിരുന്നു ഇദ്ദേഹം. സ്വദേശം പത്തനംതിട്ടയിലെ വെട്ടിച്ചിറ ടൗണിനടുത്താണെന്ന് മനസ്സിലാക്കാനായി. ‘കഴിഞ്ഞ വർഷം അഗതി മന്ദിരത്തിലേക്ക് മാറ്റാൻ പാർട്ടി ആേലാചിച്ചിരുന്നു. ജോയി സമ്മതിച്ചിരുന്നില്ല. വോട്ടിെൻറ കാര്യം ആലോചിച്ചിരുന്നില്ല’ -ബേഡഡുക്ക പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം അംഗവുമായ എ. മാധവൻ പറഞ്ഞു.
സി.െഎ ഉത്തംദാസ്, എസ്.ഐ കെ. സതീഷ്, ജനമൈത്രി പൊലീസ് എന്നിവർ താങ്ങിയെടുത്താണ് കുന്നിൻമുകളിൽ നിന്നും ജോയിയെ ഇറക്കിയത്. ഇപ്പോൾ അമ്പലത്തറ മൂന്നാംമൈലിലെ സ്നേഹാലയത്തിൽ പരിചരണത്തിലാണ്. ഇദ്ദേഹത്തിന് പത്തനംതിട്ടയിൽ ബന്ധുക്കളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കേരള പൊലീസിെൻറ ഒൗദ്യോഗിക ഫേസ് ബുക്ക് പേജിൽ പോസ്റ്റ്ചെയ്ത സംഭവം നിരവധിപേരാണ് ഷെയർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.