പ്രവാസി വ്യവസായി ജോയി ജീവനൊടുക്കിയ സംഭവം; പുറത്തുവരുന്ന കഥകളിൽ അവ്യക്തത, സംശയങ്ങൾ ബാക്കി
text_fieldsകൽപറ്റ: വയനാട് സ്വദേശിയും പ്രവാസി വ്യവസായിയുമായ അറക്കൽ ജോയി ദുബൈയിലെ ബിസിനസ് ബേയിലെ കെട്ടിടത്തിെൻറ 14ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിനുപിന്നിലെ കാരണം അറിയാതെ നൂറുകണക്കിന് ജീവനക്കാരും ബന്ധുക്കളും സുഹൃത്തുക്കളും. ദുബൈയിലെ ഇന്നോവ ഗ്രൂപ്പിെൻറ മാനേജിങ് ഡയറക്ടറായ ജോയിയെ ആത്മഹത്യയിലേക്ക് നയിച്ചത് പുതിയ സംരംഭമായ റിഫൈനറിയുടെ കൺസൽട്ടൻറിെൻറ ഭാഗത്തുനിന്നുള്ള ചില നിലപാടുകളും ആരോപണങ്ങളുമാണെന്ന ബന്ധുക്കളുടെ മൊഴി നിലനിൽക്കുേമ്പാൾ തന്നെ കോടികളുടെ ആസ്തിയും വ്യവസായ സംരംഭങ്ങളുമുള്ള അദ്ദേഹം ഇങ്ങനെയൊരു കടുത്ത തീരുമാനമെടുക്കുമെന്ന് പുറത്താരും കരുതുന്നില്ല. വൻപദ്ധതിയുടെ പൂർത്തീകരണത്തിന് ഏതാനും ചുവടുകൾ ബാക്കിനിൽക്കെയാണ് ഏപ്രിൽ 23ന് ജോയി ജീവനൊടുക്കിയത്.
പെട്രോളിയം ബിസിനസ് രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് കാലുറപ്പിച്ച അപൂർവം പ്രവാസികളിൽ ഒരാളാണ് അദ്ദേഹം. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ജോയിയെ ഉലച്ചുവെന്നാണ് അടുത്ത ബന്ധുക്കൾ നൽകുന്ന സൂചന. മരണത്തിൽ ക്രിമിനൽ ഗൂഢാലോചനയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരണം സംബന്ധിച്ച് അന്വേഷണം തുടരുന്നുണ്ട്. മരണത്തിനു കാരണമായത് സാമ്പത്തിക പ്രശ്നങ്ങളാണെന്ന സംശയം ഉണ്ടെങ്കിലും അതിെനക്കുറിച്ചും വ്യക്തതയില്ല. ചെറുകിട കർഷക കുടുംബത്തിൽ നിന്ന് നിരവധി പ്രയാസങ്ങളിലൂടെ ജീവിതം തള്ളിനീക്കിയ ജോയി ബിസിനസ് നഷ്ടത്തിൽ ജീവനൊടുക്കുമെന്ന് അടുത്തറിയുന്നവർ ആരും കരുതുന്നില്ല. സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് കുടുംബവും ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
മരണകാരണം പുറത്തുവരാത്തത് നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറും വിദേശകാര്യ മന്ത്രാലയവും വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നും മൂന്നു പതിറ്റാണ്ടോളം ജോയിയുടെ അടുത്ത സുഹൃത്തും മുൻ കോൺഗ്രസ് നേതാവുമായ പി.ടി. ജോൺ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വരുന്നതുപോലെ ജോയിയുടെ മരണത്തിനുപിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്ന വാദം ശരിയല്ലെന്ന് ഉറപ്പിച്ച് പറയാനാവുമെന്ന് മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. ഉസ്മാൻ പറഞ്ഞു. മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ഉന്നയിച്ച് മാനന്തവാടി പൗരാവലിയെ പ്രതിനിധാനം ചെയ്ത് ജോയിയുടെ സുഹൃത്തുക്കളടക്കം കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്താനിരുന്നുെവങ്കിലും മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.