Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറോണക്കെതിരായ...

കൊറോണക്കെതിരായ പോരാട്ടത്തില്‍ പങ്കുചേർന്ന്​ ജോയ്​ആലുക്കാസും

text_fields
bookmark_border
കൊറോണക്കെതിരായ പോരാട്ടത്തില്‍ പങ്കുചേർന്ന്​ ജോയ്​ആലുക്കാസും
cancel
camera_alt

50 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ ജോയ് ആലുക്കാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസിന് കൈമാറുന്നു. 

തൃശ്ശൂര്‍ : തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഐ.സി.യു വികസന പ്രക്രിയക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ്ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസിന് കൈമാറി. ഈ സംരംഭം, 38 പുതിയ ഐസിയു കിടക്കകളാണ് സജ്ജമാക്കൂക. ഒരാഴ്ചകൊണ്ട് പുതിയ ഐസിയു ബ്ലോക്കി​െൻറ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നത്​.

ഡോക്ടര്‍മാരുടെ സംഘത്തി​െൻറ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ജോയ്​ ആലുക്കാസ് ഫൗണ്ടേഷന്‍ ഈ ദൗത്യം ഏറ്റെടുത്തത്. ഇതിനായി സംഘടിപ്പിച്ച യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡോ. ബിജു കൃഷ്ണന്‍. ഡോ. നിഷ, ഡോ. രണ്‍ദീപ്, ഡോ. രവീന്ദ്രന്‍, ഡോ. ഷംഷാദ് ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

ചെയര്‍മാന്‍ ജോയ് ആലുക്കാസിന് പുറമെ ജോയ്​ ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി.ജോസ്, ടി.എ.ജോര്‍ജ്, തുടങ്ങിയവരും പ​െങ്കടുത്തു. യോഗത്തില്‍വെച്ച് വേദനിക്കുന്ന രോഗികള്‍ക്ക് സമാശ്വാസം പകരുന്ന പുതിയ പദ്ധതിക്കുവേണ്ടി, 15 കോടി രൂപവരെ സംഭാവന നല്‍കാന്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ സന്നദ്ധമാണെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICUthrissur medical collegeJoyalukkas
News Summary - Joyalukkas donated for icu development plan in thrissur medical college
Next Story