കൊട്ടക്കാമ്പൂർ ഭൂമിക്കേസ്: അന്തിമറിപ്പോർട്ടിൽ നടപടിയെടുക്കാൻ നിർദേശം
text_fieldsകൊച്ചി: ജോയ്സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും ആരോപണവിധേയരായ കൊട്ടക്കാമ്പൂർ ഭൂമിക്കേസിൽ പൊലീസ് സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ തൊടുപുഴ സെഷൻസ് കോടതി തുടർനടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. തുടർനടപടികൾക്ക് ഏർപ്പെടുത്തിയിരുന്ന സ്റ്റേ പിൻവലിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് പി. ഉബൈദിെൻറ ഉത്തരവ്. കേസിൽ സി.ബി.ഐ അന്വേഷണം വേണോയെന്നകാര്യം ഇതിനുശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
എം.പിയും കുടുംബാംഗങ്ങളും ആദിവാസികളുടെ ഭൂമി തട്ടിയെടുത്തെന്ന കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഉടുമ്പഞ്ചോല സ്വദേശി മുകേഷ് ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ആരോപണവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്തിമറിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കേസിൽ പൊലീസ് നൽകിയ റിപ്പോർട്ടിലാണ് നേരത്തേ തുടർനടപടി സ്റ്റേ ചെയ്തിരുന്നത്. തങ്ങളുടെ ഭൂമി ആരും തട്ടിയെടുത്തില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ തങ്ങൾതന്നെ ഭൂമി വിറ്റതാണെന്നും ചൂണ്ടിക്കാട്ടി ഭൂവുടമകളായിരുന്ന മൂന്നുപേർ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്തിമറിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.