ജോയ്സ് ജോര്‍ജ് ഭൂമി കൈയേറിയെന്ന് തിരുവഞ്ചൂർ, ഇല്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് കുറുഞ്ഞി വന്യജീവി സങ്കേതത്തിൽ 32 ഏക്കര്‍ ഭൂമി ൈകയേറിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാൽ, ജോയ്സ് ജോര്‍ജ് ഭൂമി ൈകയേറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തുടർന്ന് ജോയ്സ് ജോര്‍ജിനെതിരെ ഹൈകോടതിയിലുള്ള രണ്ട് കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി പി.ടി. തോമസ് രംഗത്തെത്തിയതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. റവന്യൂ വകുപ്പിെൻറ ധനാഭ്യർഥന ചര്‍ച്ചക്കിടെയാണ് ജോയ്സ് ജോര്‍ജ് ഭൂമി ൈകയേറിയെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചത്.
ചര്‍ച്ചയില്‍ ഇടപെട്ട മുഖ്യമന്ത്രി സഭയില്‍ ഇല്ലാത്ത ജോയ്സ് ജോര്‍ജിനെക്കുറിച്ചുള്ള ആരോപണം നീതീകരിക്കാനാകില്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്നും പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെതിരെ ജോയ്സ് ജോര്‍ജ് വിജയിച്ചശേഷം അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ജോയ്സ് ജോര്‍ജിെൻറ പേരിലുള്ള ഭൂമി കുടുംബ സ്വത്തായി ലഭിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പി.ടി. തോമസ് ആവര്‍ത്തിച്ചു. കോടതി രേഖകളും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളും െവച്ചാണ് ൈകയേറ്റ ആരോപണം ഉന്നയിച്ചതെന്നും ഇത് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പിന്നീട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.