ജോയ്സ് ജോർജിെൻറ ഭൂമി: പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ
text_fieldsകൊച്ചി: മുൻ എം.പി ജോയ്സ് ജോർജിെൻറയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള കൊട്ടക്കാമ്പ ൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിക്ക് ൈഹകോടതിയുടെ സ്റ്റേ. കൊട്ടക്കാമ്പൂ ർ വില്ലേജിലെ 28 ഏക്കർ ഭൂമിയുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി ദേവികുളം സബ് കല ക്ടർ സെപ്റ്റംബർ ഏഴിന് പുറപ്പെടുവിച്ച ഉത്തരവാണ് സ്റ്റേ ചെയ്തത്്. ഉത്തരവിനെതിരെ ജോയ്സ് ജോർജും കുടുംബവും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കേരള ഭൂമി പതിച്ചുനൽകൽ ചട്ടത്തിലെ വ്യവസ്ഥപ്രകാരം 2017 നവംബർ ഒമ്പതിന് പട്ടയം റദ്ദാക്കി ഭൂമി സർക്കാറിലേക്ക് തിരിച്ചുനൽകാൻ സബ് കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഇടുക്കി കലക്ടർക്ക് നൽകിയ അപ്പീലിൽ വിഷയം പുനഃപരിശോധിച്ച് ഉചിത തീരുമാനമെടുക്കാൻ സബ് കലക്ടർക്കുതന്നെ തിരിച്ചയച്ചു. ഭൂമി സർക്കാറിെൻറ കൈവശമായിരിക്കുമെന്നും ഉത്തരവിൽ കലക്ടർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ലാൻഡ് റവന്യൂ കമീഷണർക്ക് അപ്പീൽ നൽകിയതിനെത്തുടർന്ന് ഇൗ വ്യവസ്ഥ നീക്കി.
എന്നാൽ, വിഷയം പരിഗണിക്കുന്ന സബ് കലക്ടർ മുമ്പാകെ പരാതിക്കാർ നേരിട്ട് ഹാജരായി വാദം ഉന്നയിക്കണമെന്നും അഭിഭാഷകരെ അനുവദിക്കാൻ കഴിയില്ലെന്നും ലാൻഡ് റവന്യൂ കമീഷണർ വ്യക്തമാക്കി. ഇതിനെതിരെ ജോയ്സ് ജോർജ് ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി. ഹൈകോടതി ഉത്തരവനുസരിച്ച് മാർച്ച് ഏഴിന് ഹാജരാകാൻ സബ് കലക്ടർ നിർദേശിച്ചു. തങ്ങളുടെ വാദം തെളിയിക്കാനായി ദേവികുളം തഹസിൽദാർ (എൽ.എ ഒാഫിസ്), ദേവികുളം സർവേ സൂപ്രണ്ട് എന്നീ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അനുവദിക്കണമെന്ന് ഹരജിക്കാരൻ അപേക്ഷ നൽകി.
മാർച്ച് ഏഴിന് ഇക്കാര്യത്തിൽ വാദം കേട്ട സബ് കലക്ടർ അപേക്ഷ തീരുമാനത്തിന് മാറ്റി. ഇതിൽ വിധിപറയാതെ സെപ്റ്റംബർ ഏഴിന് ഭൂമിയുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി ഉത്തരവിറക്കുകയാണ് ചെയ്തത്. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.