Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡിക്കെതിരെ ജുഡീഷ്യൽ...

ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം:​ സ്​റ്റേ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ

text_fields
bookmark_border
enforcement directorate
cancel

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ​േഫാഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിനെതിരായ ജുഡീഷ്യൽ അന്വേഷണം സ്​റ്റേ ചെയ്​ത ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ സർക്കാറി​െൻറ അപ്പീൽ നൽകി. നിയമപരമായ അസ്തിത്വമില്ലാത്ത എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാറിനെതിരെ നൽകിയ ഹരജി നിലനിൽക്കില്ലെന്ന വാദമുന്നയിച്ചാണ്​ അപ്പീൽ​. അധികാരമില്ലാതെ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കൊച്ചി സോണൽ ഒാഫിസിലെ ഡെപ്യൂട്ടി ഡയറക്‌ടർ നൽകിയ ഹരജിയിലാണ്​ ആഗസ്​റ്റ്​ 11ന്​ സിംഗിൾ ബെഞ്ചി​െൻറ സ്​റ്റേ ഉത്തരവുണ്ടായത്​.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ജസ്​റ്റിസ് വി.കെ. മോഹനനെ ഏകാംഗ കമീഷനായി നിയോഗിച്ച് ​േമയ് ഏഴിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന്​ അപ്പീലിൽ പറയുന്നു. അന്വേഷണത്തിെൻറ ഗതി മാറുന്നുണ്ടോയെന്ന അന്വേഷണത്തിനാണ് കമീഷനെ നിയമിച്ചിരിക്കുന്നത്.

എന്നാൽ, വിദേശ വിനിമയ മാനേജ്മെൻറ് ആക്ട് 36 വകുപ്പ് പ്രകാരമുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർമാരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ പ്രകാരം നിയമപരമായി ചുമതലപ്പെടുത്തി 2005 സെപ്​റ്റ​ംബർ 13ലെ കേന്ദ്രസർക്കാർ വിജ്ഞാപനം നിലവിലുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഡെപ്യൂട്ടി ഡയറക്‌ടർക്ക്​ ഹരജി നൽകാൻ അധികാരമില്ലെന്ന സർക്കാറി​െൻറ പ്രാഥമികവാദം സിംഗിൾ ബെഞ്ച്​ നേര​േത്ത തള്ളിയത്​.

സംസ്ഥാന സർക്കാറിനെതിരെ ഹരജി നൽകാൻ വ്യക്തിപരമായി ഈ ഉദ്യോഗസ്ഥന്​ നിയമപരമായ അധികാരമില്ല. കേന്ദ്രസർക്കാറിനാണ്​ ഭരണഘടനാനുസൃതം ഇതിനുള്ള അവകാശം​. കോർപറേറ്റ്​ ബോഡി എന്ന നിലയിൽ വ്യക്തി​െയ കാണാനാവില്ല. ഈ സാഹചര്യത്തിൽ തെറ്റായ വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലുള്ള സിംഗിൾ ബെഞ്ച്​ ഉത്തരവ്​ റദ്ദാക്കണമെന്നാണ്​ അപ്പീലിലെ ആവശ്യം.

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണം ഏപ്രിൽ 16ന്​ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായ സർക്കാറി​െൻറ അപ്പീലും ഡിവിഷൻ ബെഞ്ചി​െൻറ പരിഗണനയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Judicial inquiryEnforcement Directorate
News Summary - Judicial inquiry against ED: Government appeals against stay order
Next Story