ജുഡീഷ്യൽ അന്വേഷണം: മുഖ്യമന്ത്രി ഉത്തരവിറക്കിയത് പദവി ദുരുപയോഗം ചെയ്ത്; സർക്കാറിനെതിരെ ഇ.ഡി ഹൈകോടതിയിൽ
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം ചോദ്യം ചെയ്ത് ഹൈകോടതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) ഹരജി. കേന്ദ്രസർക്കാറിെൻറ പരിധിയിൽ വരുന്ന അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും ഭരണഘടനതത്ത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ കൊച്ചി സോണൽ ഒാഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ ഹരജി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർകക്ഷിയാക്കിയാണ് ഹരജി.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾ 2020 ജൂൈല മുതൽ കേരളത്തിൽ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ. മോഹനനെ ഏകാംഗ കമീഷനായി നിയോഗിച്ച് േമയ് ഏഴിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്വേഷണത്തിെൻറ ഗതി മാറുന്നുണ്ടോയെന്നതാണ് കമീഷൻ പരിേശാധിക്കുന്നത്.
സ്വപ്നയും സന്ദീപും ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈകോടതി കഴിഞ്ഞ ഏപ്രിലിൽ റദ്ദാക്കിയിരുന്നു.
ഇത് മറികടക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നിർേദശപ്രകാരം സർക്കാർ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം ഇ.ഡി നടത്തുന്ന അന്വേഷണത്തിെല ഇടപെടലാണിതെന്നും ഹരജിയിൽ പറയുന്നു. ജുഡീഷ്യൽ കമീഷെൻറ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.