എസ്.ബി.െഎയിൽ ജൂനിയർ അസോസിയേറ്റ്സ്/ക്ലർക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.െഎ) ക്ലറിക്കൽ കേഡറിൽ 5000 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) ഒഴിവുകളിൽ റിക്രൂട്ട്മെൻറിന് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിൽ 97, ലക്ഷദ്വീപിൽ മൂന്ന് ഒഴിവുകളാണുള്ളത്. ഓരോ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലും ലഭ്യമായ ഒഴിവുകളും സംവരണവും അറിഞ്ഞിരിക്കേണ്ട ഭാഷയും അടക്കം വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://bank.sbi/careers, www.sbi.co.in/career വെബ്സൈറ്റുകളിലുണ്ട്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം. അവസാനവർഷ/സെമസ്റ്റർ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2021 ആഗസ്റ്റ് 16നകം യോഗ്യത തെളിയിച്ചാൽ മതി.
മെട്രിക്കുലേറ്റ് വിമുക്ത ഭടന്മാർക്കും ആർമി/നേവി/എയർഫോഴ്സ് സ്പെഷൽ എജുക്കേഷൻ സർട്ടിഫിക്കറ്റുള്ളപക്ഷം അപേക്ഷിക്കാം. സായുധസേനയിൽ 15 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം. പ്രായപരിധി 1.4.2021ൽ 20 വയസ്സ് തികഞ്ഞിരിക്കണം. 28 വയസ്സ് കവിയാനും പാടില്ല. 1993 ഏപ്രിൽ രണ്ടിന് മുേമ്പാ 1.4.2001ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാഫീസ് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. മേയ് 17വരെ അപേക്ഷ സ്വീകരിക്കും.
തെരഞ്ഞെടുപ്പ്: ജൂണിൽ നടത്തുന്ന പ്രിലിമിനറി, ജൂലൈ 31ന് നടത്തുന്ന മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് മെയിൻ പരീക്ഷ. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷാകേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ 17,900-47,920 രൂപ ശമ്പളത്തിൽ നിയമിക്കും. തുടക്കത്തിൽ പ്രതിമാസം 29,000 രൂപ ശമ്പളം കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.