യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആർ
text_fieldsതിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസില്‍ എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഒരു ദിവസം മുഴുവനും യുവതിയെ വായിൽ തോർത്ത് തിരുകി കട്ടിലിൽ കെട്ടിയിട്ടു. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്.ഐ.ആർ പറയുന്നു.
മലപ്പുറത്ത് വീട്ടുജോലിയിലായിരുന്നുയുവതി ക്വാറന്‍റീനിൽ കഴിഞ്ഞതിന് ശേഷം കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഈ മാസം മൂന്നാം തിയ്യതി ഭരതന്നൂരിലെ വീട്ടിലെത്തി. അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി ലൈംഗികമായി പീഡിപ്പിച്ചു. ക്വാറന്‍റീനില് ലംഘിച്ചതിന് പൊലീസിനെ വിളി്ചുകെന്നും ഭീഷണിപ്പെടുത്തി. പ്രതി യുവതിയെ മർദ്ദിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച പാങ്ങോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സംഘവും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. പ്രതിയെ തിങ്കളാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി കെ.കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രദീപിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.