ജൂനിയർ നഴ്സുമാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു; പരിഹാരത്തിന് നടപടിയില്ല
text_fieldsതിരുവനന്തപുരം: സ്റ്റൈപൻറ് വർധന ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടു. സർക്കാർ മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിക്കുന്ന 375ഒാളം ജൂനിയർ നഴ്സുമാർ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെങ്കിലും പ്രശ്നം പരിഹരിക്കാതെ അനിശ്ചിതത്വം തുടരുകയാണ്.
സമരം തുടങ്ങിയശേഷം ജോയൻറ് ഡയറക്ടർ ഒാഫ് നഴ്സിങ് എജുക്കേഷൻ പ്രതിനിധികളെ ചർച്ചക്ക് വിളിച്ചിരുന്നു. ആരോഗ്യവകുപ്പിൽ നിന്ന് നൽകിയ ഫയൽ ധനവകുപ്പ് തീർപ്പാക്കുന്നില്ലെന്നാണ് ആരോപണം. ഓരോ സർക്കാർ മെഡിക്കൽ കോളജുകളിലും അറുപതോളം ജൂനിയർ നഴ്സുമാരാണ് സമരം ചെയ്യുന്നത്. കോവിഡ് വാർഡുകളിലും ഐ.സി.യുവുകളിലും സ്റ്റാഫ് നഴ്സ്മാരുടെ അതേ ഡ്യൂട്ടി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജൂനിയർ നഴ്സുമാർക്ക് തുച്ഛമായ തുകയാണ് നൽകുന്നത്.
സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാനവേതനത്തിന് തുല്യമായ തുക സ്റ്റൈപൻറായി നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും അത് പാലിക്കുന്നില്ലെന്ന് ജൂനിയർ നഴ്സുമാർ ആരോപിക്കുന്നു. 2016ലാണ് 6000 ൽനിന്ന് അന്നത്തെ സ്റ്റാഫ് നഴ്സിെൻറ അടിസ്ഥാനശമ്പളമായ 13,900 രൂപയാക്കി സ്റ്റെപൻറ് ഉയർത്തിയത്.
എന്നാൽ ശമ്പള പരിഷ്കരണം നടക്കുകയും സ്റ്റാഫ് നഴ്സ് അടിസ്ഥാനശമ്പളം 27,800-59,400 എന്ന സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു. പുതിയ ശമ്പള പരിഷ്കരണം നിലവിൽവന്ന് നാലുവർഷം കഴിഞ്ഞും ജൂനിയർ നഴ്സുമാരുടെ ആനുകൂല്യത്തിൽ ഒരു വർധനയും വരുത്തിയിട്ടില്ലെന്നാണ് ഉടൻ നടപടി വേണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.