വിവാഹം കഴിഞ്ഞ് വെറും ഏഴ് ദിനം; ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു, ഭാര്യക്ക് പരിക്ക്
text_fieldsഅടിമാലി: മധുവിധു ആഘോഷിക്കാൻ പോയ ദമ്പതികളിൽ വരൻ ബൈക്കപകടത്തിൽ മരിച്ചു. വധുവിന് പരിക്കേറ്റു. ഫോർട്ട്കൊച്ചി മുല്ലപ്പറമ്പിൽ ചക്കാലക്കൽ വീട്ടിൽ സെൻസ്റ്റൻ വിൽഫ്രഡാണ് (35) മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ സഞ്ജുവിനെ (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണം പൂർത്തിയായ ചെമ്മണ്ണാർ - ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടക്ക് സമീപം ബുധനാഴ്ച ഉച്ചക്ക് ഒന്നിനാണ് അപകടം. മൂന്നാറിൽ പോയി മടങ്ങുകയായിരുന്നു ഇവർ.
ഗ്യാപ് റോഡിൽനിന്ന് കുത്തിറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൻസ്റ്റൻ മരിച്ചു. ഗുരുതര പരിക്കേറ്റ മേരി സഞ്ജു അപകടനില തരണം ചെയ്തിട്ടില്ല. സെൻസ്റ്റന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഫെബ്രുവരി 20 നായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ചയാണ് ഇവർ മൂന്നാർ മേഖലയിലേക്ക് സന്ദർശനത്തിനായി യാത്ര തിരിച്ചത്. മരിച്ച സെൻസ്റ്റന്‍റെ പിതാവ്: വിൽഫ്രഡ് ലോനൻ മാതാവ്: ഫിലോമിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.