ജസ്റ്റിസ് എ. ബദറുദ്ദീൻ ചുമതലയേറ്റു
text_fieldsെകാച്ചി: കേരള ഹൈകോടതി അഡീഷനൽ ജഡ്ജിയായി എ. ബദറുദ്ദീൻ ചുമതലയേറ്റു. ഹൈകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം വിജിലൻസ് കോടതി, കൊല്ലം പ്രിൻസിപ്പൽ സെഷൻസ്, തലശ്ശേരി എം.എ.സി ട്രൈബ്യൂണൽ എന്നിവിടങ്ങളിൽ ജഡ്ജിയായി പ്രവർത്തിച്ച ബദറുദ്ദീൻ ആലപ്പുഴ ജില്ല സെഷൻസ് ജഡ്ജിയായിരിക്കെയാണ് ഹൈകോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിെൻറ ഉത്തരവുണ്ടായത്. കൊല്ലം മൈലക്കാട് സ്വദേശിയാണ്.
സത്യപ്രതിജ്ഞ ചടങ്ങിൽ സഹ ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ്, ജസ്റ്റിസ് ബദറുദ്ദീെൻറ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.