Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2017 5:15 AM IST Updated On
date_range 18 Oct 2017 5:19 PM ISTജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചു. 70 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ശനിയാഴ്ച കമീഷന്‍െറ പടിയിറങ്ങിയത്. കേരള, ഡല്‍ഹി ഹൈകോടതികളില്‍ ജഡ്ജിയായിരുന്ന സിറിയക് ജോസഫ് ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസായിട്ടുണ്ട്. 2013ലാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗമായത്. 2015 മേയ് മുതല്‍ 2016 ഫെബ്രുവരി വരെ കമീഷന്‍െറ ആക്ടിങ് ചെയര്‍മാനായിരുന്നു. മനുഷ്യാവകാശ ലംഘനത്തിനെതിരെ ഇടപെടല്‍ നടത്തിയെന്നും കേരളത്തിലേക്ക് മടങ്ങി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും സിറിയക് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story