അപകടത്തിൽപെട്ട യുവാവിന് രക്ഷകനായി ഹൈകോടതി ജഡ്ജി
text_fieldsആലപ്പുഴ: റോഡപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് കിടന്ന യുവാവിനെ ന്യായാധിപെൻറ ഔദ്യോഗികവാഹനത്തിൽ ആശുപത് രിയിലെത്തിച്ചു. അരൂരിൽ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. കൊല്ലത്ത് ബാർ കൗൺസിൽ ചടങ്ങിൽ പങ്കെടുക്കാൻ എറണാകു ളത്തുനിന്ന് പുറപ്പെട്ട ജസ്റ്റിസ് സി.കെ. അബ്ദുൽറഹീമാണ് അപകടത്തിൽ പരിക്കേറ്റ തുറവൂർ ചാവടി തിരുമലഭാഗം മണിയാണത്ത് വീട്ടിൽ പീറ്ററിെൻറ മകൻ ജയിംസിെൻറ (40) രക്ഷകനായത്.
തമ്മനത്തെ റയാൻ സ്റ്റുഡിയോ ജീവനക്കാരനായ ജയിംസ് രാത്രി ജോലിക്കുശേഷം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോവുകയായിരുന്നു. അപസ്മാര രോഗമുള്ള ജയിംസ് മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച് വീണു. ഈ വാഹനത്തിെൻറ ഡ്രൈവർ പുറത്തിറങ്ങി മറ്റ് വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഈ സമയം അതുവഴി എത്തിയ ജഡ്ജി വാഹനം നിർത്തി കാര്യം അന്വേഷിക്കുകയായിരുന്നു.
രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥനോട് നിർദേശം നൽകുകയും അതുവെര താൻ വഴിയിൽ കാത്തുനിന്നോളാമെന്ന് പറയുകയുമായിരുന്നു. എന്നാൽ, റോഡിൽ അധികനേരം അദ്ദേഹത്തെ നിർത്താതെ സമീപവാസികൾ വീട്ടിലേക്ക് ക്ഷണിക്കുകയും കാർ മടങ്ങിയെത്തുംവരെ അവിടെ ചെലവഴിക്കുകയും ചെയ്തു. നെട്ടൂർ ലേക്ഷോർ ആശുപത്രിയിൽ ഇെൻറൻസിവ് കെയർ യൂനിറ്റിൽ കഴിയുന്ന ജയിംസ് െവൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 2008ൽ സമാനമായ അപകടം ജയിംസ് നേരിട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അരൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.