സമ്മർദ്ദവും പരിമിതിയുമുള്ള ജഡ്ജിമാർ രാജിവെച്ച് വീട്ടിലിരിക്കണം -ജസ്റ്റിസ് കെമാൽ പാഷ VIDEO
text_fieldsകൊടുങ്ങല്ലൂർ: സമ്മർദ്ദവും പരിമിതിയുമുള്ള ജഡ്ജിമാർ രാജിവെച്ച് വീട്ടിലിരിക്കണമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ തടയാൻ തങ്ങൾക്കാകില്ലെന്നും തങ്ങളുടെ മേൽ സമ്മർദ്ദമുണ്ടെന്നുമുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിന്‍റെ പ്രസ്താവനയെ കെമാൽ പാഷ വിമർശിച്ചു.
ഡൽഹിയിൽ ഇത്രയും അക്രമ സംഭവങ്ങളുണ്ടായിട്ടും ഡൽഹി മുഖ്യമന്ത്രി എതിർ ശബ്ദം പോലും ഉയർത്താത് ജനങ്ങളോട് കാണിക്കുന്ന ചതിയാണ്. ബി.ജെ.പിയുടെ ബി. ടീമായാണ് അരവിന്ദ് കെജ്‍രിവാൾ പ്രവർത്തിക്കുന്നത്. മതധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും കെമാൽ പാഷ വ്യക്തമാക്കി.
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.