സർക്കാറിനെ വിമർശിച്ചാൽ എങ്ങനെ രാജ്യേദ്രാഹമാവും –ജസ്റ്റിസ് കെമാൽ പാഷ
text_fieldsകിടങ്ങൂർ: സർക്കാറിനെ വിമർശിച്ചാൽ എങ്ങനെ രാജ്യേദ്രാഹമാവുമെന്ന് ജസ്റ്റിസ് കെമാൽ പാഷ. 12ാമത് പി.കെ.വി പുരസ്കാര സമർപ്പണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സർക്കാർ വിമർശനം ഇപ്പോൾ രാജ്യേദ്രാഹ കുറ്റമാവുകയാണ്. ശരിയായ ജനാധിപത്യം ഇവിെടയില്ല. ജുഡീഷ്യറിയിൽപോലും കടന്നുകയറ്റമുണ്ട്. ജുഡീഷ്യറി സ്വതന്ത്രമായി നിൽക്കണം. സർക്കാറിെൻറ പിണിയാളുകളായി നിന്നാൽ അത് ജുഡീഷ്യറിയുടെ മരണമായിരിക്കും. മതേതര രാഷ്ട്രീയ പാർട്ടികൾ വർഗീയ കൂട്ടുകെട്ടിൽനിന്ന് അകന്നുനിൽക്കണം. പി.കെ.വി രാഷ്ട്രീയക്കാരൻ മാത്രമായിരുന്നില്ല, നല്ല മുഖ്യന്ത്രിയും മനുഷ്യസ്നേഹിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരൻ പി.കെ.വി പുരസ്കാരം നൽകി. പുരസ്കാര ജേതാവ് ഇ. ശ്രീധരെൻറ അഭാവത്തിൽ അദ്ദേഹത്തിനു വേണ്ടി കൊച്ചി മെേട്രാ ചീഫ് എൻജിനീയർ കെ.ജെ. ജോസഫ് ഏറ്റുവാങ്ങി. പി.കെ.വി സെൻറർ പ്രസിഡൻറ് ജി. വിശ്വനാഥൻനായർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ്കുറുപ്പ്, പഞ്ചായത്ത് പ്രസിഡൻറ് ലിസി എബ്രഹാം, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, പി.കെ. ചിത്രഭാനു, സണ്ണി ഡേവിഡ്, വി.ടി. തോമസ്, പി.എൻ. ബിനു, വി.ആർ. ശശികുമാർ, ഡി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.