സർക്കാറിനെതിരെ വിധി പറയാൻ ജഡ്ജിമാർ ഭയക്കുന്നു –ജസ്റ്റിസ് െകമാൽ പാഷ
text_fieldsമഞ്ചേരി: സർക്കാറിനെതിരെ വിധി പറയാൻ ജഡ്ജിമാർ ഭയക്കുന്നുവെന്ന് ജസ്റ്റിസ് െകമാൽ പാഷ. മഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച ആസാദി സ്ക്വയറിെൻറ ഒന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയുടെ അപചയംകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സത്യം പറയാൻ എന്തിനാണ് ജഡ്ജിമാർ ഭയക്കുന്നതെന്നും സ്ഥാനമാനങ്ങൾ നോക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തിെൻറ മൂന്ന് തൂണുകളും തകർന്നു. മാധ്യമങ്ങളല്ലാതെ മറ്റു തൂണുകളില്ല. പൗരത്വ നിയമം മതത്തിെൻറ പ്രശ്നമല്ല. അങ്ങനെയാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. പൗരത്വ നിയമത്തിൽ കോടതി വിധിക്ക് കാത്തുനിൽക്കാതെ ജനാധിപത്യമാർഗത്തിൽ പ്രക്ഷോഭം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.