മീഡിയവണ്‍ വിധി ജനാധിപത്യത്തിലെ രജതരേഖയായി മാറും -ജസ്റ്റിസ് കെമാൽ പാഷ
text_fieldsകോഴിക്കോട്: മീഡിയവണ്‍ വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധി ജനാധിപത്യത്തിലെ രജതരേഖയായി മാറുമെന്ന് ജസ്റ്റിസ് കെമാൽ പാഷ. മുദ്രവച്ച കവറുകള്‍ തന്നെ തെറ്റായ പ്രവണതയാണ്. ആരോപണ വിധേയർക്ക് കവറിലെ കാര്യങ്ങൾ അറിയാൻ ഒരു മാർഗവുമില്ല. സ്വാഭാവിക നീതിയുടെ ഏറ്റവുംവലിയ നിഷേധമാണ് ഈ മുദ്രവച്ച കവറുകള്‍. ഇപ്പോൾ അതിനൊരു മാറ്റം വന്നിരിക്കുന്നുവെന്നും കെമാൽ പാഷ ചൂണ്ടിക്കാട്ടി.
ജനാധിപത്യം പുലർത്താനുള്ള മാധ്യമങ്ങളുടെ പങ്ക് ഒരിക്കലും കുറച്ചു കാണാൻ പറ്റില്ല. എതിരഭിപ്രായം പറയുന്നവന്റെ വായ്മൂടിക്കെട്ടുകയാണ്. അതിനുള്ള കൂച്ചുവിലങ്ങാണ് സുപ്രീംകോടതി വിധി. മീഡിയവണിൽ ദേശവിരുദ്ധമായി ഒന്നുമില്ല. ചാനലുകളില്‍ വിമർശനാത്മകമായ കാര്യങ്ങൾ വരും, അതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്യത്തിനും വെള്ളി വെളിച്ചം തന്നെയാണ് സുപ്രീംകോടതി വിധിയെന്നും കെമാൽ പാഷ വ്യക്തമാക്കി.
വിമർശിക്കാനുള്ള സ്വാതന്ത്യം ഇല്ലാതാവുന്ന കാലമാണിത്. വോട്ട് കൊടുക്കുന്ന പൗരന് പ്രധാനമന്ത്രിയെ വിമർശിക്കാൻ അധികാരമില്ല. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും കെമാൽ പാഷ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.