യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യം -ജസ്റ്റിസ് കെമാൽ പാഷ
text_fieldsകൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥിയായോ സ്വതന്ത്രനായോ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് മുന്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താൽപ്പര്യം. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എല്‍.ഡി.എഫിനോടും ബി.ജെ.പിയോടും തനിക്ക് താൽപ്പര്യമില്ല. ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനമെടുക്കാൻ കാരണം. വിജയിച്ചാൽ ശമ്പളം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരവധി രാഷ്ട്രീയ പ്രസ്താവനകളിലൂടെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് ജസ്റ്റിൽ കെമാല്‍ പാഷ. കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഏറെ ചർച്ചയായിരുന്നു.
ആരുടെയും തറവാട്ടില്‍ തേങ്ങാവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. സംസ്ഥാനത്ത് അഴിമതിയില്ലാത്ത ഒരു കാര്യവുമില്ലന്ന് നേരത്തെ ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാർ കോവിഡിന്‍റെ മറവിൽ അഴിമതി മൂടിവെക്കാൻ ശ്രമിക്കുകയാണെന്നാണ് മറ്റൊരിക്കൽ പറഞ്ഞത്. 2018 മെയിലാണ് ഇദ്ദേഹം സ്ഥാനമൊഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.