മാധ്യമങ്ങളും അഭിഭാഷകരും പരസ്പരം പൊറുക്കണം -ജസ്റ്റിസ് കുര്യൻ േജാസഫ്
text_fieldsതൃശൂർ: ജനാധിപത്യത്തെ കരുതി മാധ്യമങ്ങളും അഭിഭാഷകരും എല്ലാം മറക്കാനും പൊറുക്കാനും തയാറാവണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളെന്ന നിലയിൽ സൗന്ദര്യപ്പിണക്കം മറന്ന് സഹോദരങ്ങളെ പോലെ ഇരുസ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ജനാധിപത്യത്തിൽ അനിവാര്യമായ ഘടകമാണ് മാധ്യമങ്ങൾ. തർക്കത്തിെൻറ പേരിൽ സുപ്രധാന സംഭവങ്ങൾ മറയ്ക്കപ്പെടുന്നത് വേദനയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ല കോടതി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്.
ഹൈകോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് പ്രമുഖ മാധ്യമങ്ങൾ നൽകിയ ഇടം എത്രയാണെന്ന് അവർ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കേണ്ടതാണ്. ഒരു ജനാധിപത്യ സ്ഥാപനം 60 വർഷത്തെ ചരിത്രം പൂർത്തിയാക്കുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്ന അവസരത്തെ ചെറുതാക്കുന്ന നടപടിയായിരുന്നു അത്. സമൂഹത്തിെൻറ പുരോഗതിക്കായി മാധ്യമങ്ങളും അഭിഭാഷകരും ഒരുമയോടെ പ്രവർത്തിക്കണം. കോടതി എല്ലാവരുടേതുമാണ്. നീതിന്യായവ്യവസ്ഥയെ പ്രതിഷ്ഠിച്ച ശ്രീകോവിലിെൻറ വിശ്വാസ്യതയാണ് അതിെൻറ മനസ്സാക്ഷി. അന്തസ്സുള്ള സംവിധാനത്തിലൂടെ മാന്യമായി കോടതി നിലനിൽക്കണം. ജനങ്ങൾക്ക് അഭിമാനത്തോടെയും അവകാശത്തോടെയും വരാനുള്ള സൗകര്യം കോടതികളിൽ ഉണ്ടാവണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
മാധ്യമങ്ങളും ജുഡീഷ്യറിയും തമ്മിലുള്ള അസാധാരണമായ അകൽച്ച ഇല്ലാതാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഭരണഘടനപരമായ അവകാശ പരിധികൾ പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകണം. ആരാണ് വലുതെന്നതിലുപരി ഏതിനും മേലെ ജനങ്ങളാണെന്ന തോന്നൽ ഇരുകൂട്ടർക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോടതികളെ നിയമ വകുപ്പിന് കീഴിലേക്ക് മാറ്റണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.ആർ. രാമചന്ദ്രൻ മേനോൻ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ജുഡീഷ്യറിക്കായി കൂടുതൽ തുക വകയിരുത്തണമെന്നും കോടതികളിൽ കമ്പ്യൂട്ടർവത്കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.