കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ മന്ത്രി പി. രാജീവ്, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, അനിൽ കെ. നരേന്ദ്രൻ, ദിനേശ് കുമാർ സിങ്, എൻ. നാഗരേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ്, കേരള ഹൈകോടതി രജിസ്ട്രാർ ബി. കൃഷ്ണകുമാർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
മഹാരാഷ്ട്ര സ്വദേശിയായ നിഥിൻ മധുകർ 2012 ജനുവരിയിലാണ് ബോംബെ ഹൈകോടതിയിൽ നിയമിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.