മാധ്യമ അഭിഭാഷക തർക്കം: അന്വേഷണ കമീഷന് ഇതുവരെ ചെലവായത് 1.21 കോടി
text_fieldsതിരുവനന്തപുരം: ഹൈകോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് പി.എ. മുഹമ്മദ് കമീഷന് ഇതുവരെ ചെലവായത് 1.21 കോടിയിലേറെ രൂപ.
വി.ഡി. സതീശെൻറ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രിയാണ് രേഖാമൂലം മറുപടി നൽകിയത്. 2016 ജൂലൈയിലായിരുന്നു സംഭവം. ആറുമാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
24 മാസം കൂടി കാലാവധി നീട്ടി നൽകിയിരിക്കുകയാണ്. കാലാവധി അടുത്ത മേയിൽ അവസാനിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.