ഫോൺവിളി വിവാദം: അന്വേഷണത്തിൽ ബാഹ്യസമ്മർദമില്ലെന്ന് ജസ്റ്റിസ് ആന്‍റണി
text_fieldsതിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദത്തിന്‍റെ അന്വേഷണത്തിൽ ബാഹ്യസമ്മർദം ഉണ്ടായിട്ടില്ലെന്ന് ഏകാംഗ കമീഷൻ ജസ്റ്റിസ് പി.എസ് ആന്‍റണി. വസ്തുതകളുടെയും നിയമത്തിന്‍റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. അന്വേഷണത്തിൽ തൃപ്തനാണ്. ടേംസ് ഒാഫ് റഫറൻസ് പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും ജസ്റ്റിസ് ആന്‍റണി പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ കക്ഷികൾക്ക് സമയം നൽകിയിരുന്നു. കമീഷന് മുമ്പിൽ ആർക്ക് വേണമെങ്കിലും മൊഴി നൽകാൻ കഴിയും. മൊഴി നൽകണമോ എന്ന് കക്ഷികളാണ് തീരുമാനിക്കേണ്ടത്. ആരോപണം അന്വേഷിക്കാൻ ആവശ്യമായ സമയം ലഭിച്ചിരുന്നു. ആദ്യം മൂന്നു മാസം ലഭിച്ചു. പിന്നീട് ഒമ്പത് മാസമായി നീട്ടിതരികയും ചെയ്തു. സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിന്‍റെ രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. റിപ്പോർട്ടിന്‍റെ ഉള്ളടക്കം സർക്കാർ പുറത്തുവിടുന്നതുവരെ മാധ്യമങ്ങൾ കാത്തിരിക്കണമെന്ന് ജസ്റ്റിസ് ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.