നാലു മെഡിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിച്ചു
text_fieldsതിരുവനന്തപുരം: ക്രിസ്ത്യന്‍ മാനേജ്മെൻറ് ഫെഡറേഷന് കീഴിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് കോഴ്സിെൻറ ഫീസ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി കുറച്ചു. നാല് കോളജുകളില്‍ 85 ശതമാനം സീറ്റുകളില്‍ ഇക്കൊല്ലം 4.85 ലക്ഷം രൂപയായിരിക്കും ഫീസ്. 15 ശതമാനം എന്‍.ആര്.ഐ സീറ്റില്‍ 18 ലക്ഷം രൂപയും നിശ്ചയിച്ചു.
അടുത്ത അധ്യയന വര്‍ഷം (2018 --19) 5.6 ലക്ഷം രൂപയായിരിക്കും 85 ശതമാനം സീറ്റിലെ ഫീസ്. എന്‍.ആര്.ഐ സീറ്റിൽ 20 ലക്ഷവും വാങ്ങാന്‍ അനുമതി നൽകി. നേരത്തേ സർക്കാറുമായുണ്ടാക്കിയ കരാർ പ്രകാരം നാല് കോളജുകളിലെ വാർഷിക ഫീസ് അഞ്ച് ലക്ഷവും എൻ.ആർ.െഎ ഫീസ് 20 ലക്ഷവുമായിരുന്നു. ഇതേ തുക പിന്നീട് താൽക്കാലിക ഫീസായി രാജേന്ദ്രാബാബു കമ്മിറ്റി അംഗീകരിച്ചിരുന്നു.
ഫെഡറേഷന് കീഴിലെ കോലഞ്ചേരി മെഡിക്കല്‍ മിഷന്, തിരുവല്ല പുഷ്പഗിരി, തൃശൂര്‍ അമല, തൃശൂര്‍ ജൂബിലി എന്നീ കോളജുകളുടെ ഫീസാണ് കമ്മിറ്റി നിശ്ചയിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കിയത്. നാല് കോളജുകളുടെയും വരവ്-ചെലവ് കണക്ക് പരിശോധിച്ച് അവരുടെ ഭാഗം കേട്ട ശേഷമായിരുന്നു തീരുമാനം. അടുത്ത വര്‍ഷത്തേക്ക് ഭാവി വികസനത്തിെൻറ ചെലവ് അടക്കം 15 ശതമാനം വര്‍ധനയാണ് അനുവദിച്ചത്. എന്‍.ആര്.ഐ ഫീസില്‍നിന്ന് അഞ്ചുലക്ഷം രൂപ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിനായി നീക്കിവെക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇക്കൊല്ലം നാല് കോളജുകളും അഞ്ച് ലക്ഷം രൂപ വാര്‍ഷിക ഫീസിനാണ് പ്രവേശനം നടത്തിയത്. ഇൗ വർഷത്തെ അന്തിമ ഫീസായി 4.85 ലക്ഷം രൂപ നിശ്ചയിച്ചതോടെ അധികമായി വാങ്ങിയ പണം വിദ്യാർഥികൾക്ക് തിരികെ നൽകുകയോ അടുത്ത വർഷത്തെ ഫീസിലേക്ക് പരിഗണിക്കുകയോ ചെയ്യാനും കമ്മിറ്റി നിർേദശിച്ചിട്ടുണ്ട്. ഇതുവഴി നാല് കോളജുകളിലെ 85 ശതമാനം സീറ്റുകളിലെ പ്രവേശനത്തിന് വാങ്ങിയ മൊത്തം ഫീസിൽനിന്ന് 51 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റുകളിലേക്ക് വാങ്ങിയ ഫീസിൽനിന്ന് 1.2 കോടി രൂപയും തിരികെ നൽകുകയോ അടുത്ത വർഷത്തെ ഫീസിലേക്ക് പരിഗണിക്കുകയോ ചെയ്യേണ്ടിവരും.
അതേസമയം, കമ്മിറ്റി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന് ഫെഡറേഷൻ കോഒാഡിനേറ്റർ ഇഗ്നേഷ്യസ് പറഞ്ഞു. ഫീസ് നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ അധികാരം ഇതിനകം ഫെഡറേഷൻ ഹൈകോടതിയിൽ ചോദ്യംചെയ്യുകയും കേസിൽ വാദം പൂർത്തിയാവുകയും വിധി പറയാനിരിക്കുകയുമാണ്. വിധിയുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും കമ്മിറ്റിയുടെ ഫീസ് നിർണയ നടപടിയോട് പ്രതികരിക്കുകയെന്നും ഇഗ്നേഷ്യസ് വ്യക്തമാക്കി.
കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിെൻറ ഫീസ് സെപ്റ്റംബർ 28ന് നിശ്ചയിച്ചിരുന്നു. 4.80 ലക്ഷമാണ് അവിടെ ഫീസ് അനുവദിച്ചിരുന്നത്. അടുത്തവര്‍ഷത്തേക്ക് 5.54 ലക്ഷവും. ഇതിനെതിരെ കെ.എം.സി.ടി കോളജ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റുകോളജുകളിലെ ഫീസ് നിര്ണയനടപടികള് പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.