10 കോടിയുടെ സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷന് ചെലവ് 1.77 കോടി
text_fieldsആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് നടന്ന സോളാർ വിവാദത്തിെൻറ നിജസ്ഥിതി കണ്ടെത്താൻ നിയോഗിച്ച ജുഡീഷ്യൽ കമീഷെൻറ ചെലവിനത്തിൽ പൊതുഖജനാവിനു നഷ്ടമായത് 1.77കോടിയെന്ന് വിവരാവകാശ രേഖ.
കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ആർക്കും ഒരു പ്രയോജനവുമില്ലാതെ പോയ ഒരു അന്വേഷണ കമീഷെൻറ ഭീമമായ ചെലവ് പുറത്തുവന്നത്. ആരോപണ വിധേയനായ ഉമ്മൻ ചാണ്ടി സർക്കാർ തന്നെയാണ് 2013 ഒക്ടോബറിൽ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമീഷനായി നിയോഗിച്ചത്.
2017ജൂലൈയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെയാണ് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. അതിനുശേഷം രണ്ടര വർഷം കഴിഞ്ഞിട്ടും ഉമ്മൻ ചാണ്ടി സർക്കാറിെൻറ തുടർഭരണം നഷ്ടമാക്കിയ സോളാർ കേസിൽ സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഒരു നടപടി സ്വീകരിക്കാനും എൽ.ഡി.എഫ് സർക്കാർ ശ്രമം നടത്തിയില്ല.
1,77,16,711 രൂപ ചെലവഴിച്ചതിെൻറ ചെലവ് ഇനങ്ങൾ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് മറുപടിയിലുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം വീഴ്ച വരുത്തിയപ്പോഴാണ് സമാന ആരോപണങ്ങൾ സർക്കാർ അഭിമുഖീകരിക്കുന്നുവെന്ന മറ്റൊരു യാദൃച്ഛികതയും ഇതിലുണ്ട്.
പൊലീസ്, ജയിൽ തുടങ്ങിയ വകുപ്പുകളിൽ വരുത്തേണ്ട മാറ്റത്തിനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷനെ നിയോഗിച്ചതായും മറുപടിയിലുണ്ട്.
രാഷ്ട്രീയ ചേരിപ്പോരിെൻറ പേരിൽ നികുതിപ്പണം ദുർവ്യയം ചെയ്യുന്നതിെൻറ ഉദാഹരണങ്ങളായി ഇത്തരം ചെലവുകൾ മാറിയിരിക്കുകയാണെന്ന് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.