ചാലക്കുടി രാജീവ് വധം: സിംഗിൾ ബെഞ്ച് പരാമർശത്തിനെതിരെ ജസ്റ്റിസ് ഉബൈദ്
text_fieldsകൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ സിംഗിൾ ബെഞ്ച് പരാമർശത്തിനെതിരെ ജസ്റ്റിസ് ഉബൈദിന്റെ വിമർശം. ഒരു സിംഗിൾ ബെഞ്ചിനെ വിമർശിക്കാൻ മറ്റൊരു സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് തുറന്ന കോടതിയിൽ ജസ്റ്റിസ് ഉബൈദ് മാധ്യമങ്ങളോട് പറഞ്ഞു.
സിംഗിൾ ബെഞ്ചിനെ വിമർശിക്കാനുള്ള അധികാരം ഡിവിഷൻ ബെഞ്ചിനോ സുപ്രീംകോടതിക്കോ മാത്രമാണ്. സിംഗിൾ ബെഞ്ചിന്റെ വിധി മാധ്യമങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചത്. വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജീവിന്റെ മാതാവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിനെയും അദ്ദേഹം വിമർശിച്ചു. നിയമത്തിന്റെ ദുരുപയോഗമുണ്ടെന്ന് തോന്നിയാൽ കത്തെഴുതുകയല്ല മേൽകോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന കോടതികൾ അന്വേഷണെത്തയും പ്രതിയുടെ അറസ്റ്റിെനയും തടസ്സപ്പെടുത്തുന്ന തരത്തിെല ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹജികൾ പരിഗണിക്കുന്ന ഹൈകോടതി, സെഷൻസ് കോടതി എന്നിവ ഒന്നുകിൽ ഹരജി തള്ളുകയോ അല്ലെങ്കിൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയോ ആണ് വേണ്ടതെന്ന് ക്രിമിനൽ നടപടിക്രമം 438 (1) ഉദ്ധരിച്ച് ഹരിപ്രസാദ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ചാലക്കുടി രാജീവ് വധക്കേസിൽ അഭിഭാഷകൻ ഉദയഭാനു നൽകിയ മുൻകൂർ ജാമ്യഹരജി ആദ്യം പരിഗണിച്ച ജസ്റ്റിസ് ഉബൈദ്, ഒക്ടോബർ മൂന്നിന് അന്വേഷണം തടസ്സപ്പെടുത്തുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെന്ന് പ്രോസിക്യൂഷനും രാജീവിെൻറ മകൻ അഖിലിെൻറ അഭിഭാഷകനും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ഹരിപ്രസാദിന്റെ നീരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.