‘ജസ്റ്റിസ് ഫോർ ഫാത്തിമ ലത്തീഫ്’ ട്വിറ്ററിൽ ഹാഷ് ടാഗ് പ്രതിഷേധം
text_fieldsകൊല്ലം: മദ്രാസ് െഎ.െഎ.ടി വിദ്യാർഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ട്വിറ്ററി ൽ ഹാഷ് ടാഗ് പ്രതിഷേധം ശക്തം. സ്ഥാപന സംവിധാനം നടത്തിയ കൊല എന്ന രീതിയിലാണ് ട്വിറ്റർ ഉപയോക്താക്കൾ സംഭവത്തെ ഏ റ്റെടുത്തിരിക്കുന്നത്. ആത്മഹത്യക്ക് പിന്നിൽ അധ്യാപകനാണെന്ന ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്ന തോടെയാണ് സമൂഹ മാധ്യമങ്ങളിൽ ഐ.ഐ.ടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത്.
#JusticeForFathimaLatheef a bright young student harassed for her religion in India's premier Institute @iitmadras . Action must be taken and such bigots should be removed from job and case filed against them.
— ThaNAMOs (@kabirazad2017) November 13, 2019
ഫാത്തിമ മതപരമായ വിവേചനം നേരിട്ടിരുന്നുവെന്ന് ട്വിറ്റർ ഉപയോക്താക്കൾ ഊന്നിപറയുന്നു. ‘ ഇതൊരു ആത്മഹത്യയല്ല. സ്ഥാപന സംവിധാനം നടത്തിയ കൊലയാണ്. അവൾ നിലനിൽക്കുന്ന സംവിധാനത്തെ വെല്ലുവിളിച്ചതിനാണ് അവളെ അവർ കൊന്നത്. മുസ്ലിമായതിെൻറ പേരിൽ അവളെ അധിക്ഷേപിച്ചവരെ മദ്രാസ് ഐ.ഐ.ടി അടിയന്തരമായി സസ്പെൻഡ് ചെയ്യണം’ ജസ്റ്റിസ് ഫോർ ഫാത്തിമ ലത്തീഫ് എന്ന ഹാഷ് ടാഗോടു കൂടി ഒസാമ ഷെയ്ഖ് എന്ന ട്വിറ്റർ ഉപയോക്താവ് ആവശ്യപ്പെടുന്നു.
This wasn't a suicide but an institutional murder. They killed her because she challenged the status quo. @iitmadras
— Osama Shaikh اسامہ شیخ (@Osamashaikhmba) November 13, 2019
must suspend the faculties who harassed her for being a Muslim with immediate effect. #JusticeForFathimaLatheef
അതേസമയം, ഒന്നാം വർഷ ഇൻറഗ്രേറ്റഡ് എം.എ ഇേൻറണൽ മാർക്ക് കുറഞ്ഞതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് െപാലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
മകൾക്ക് നീതി തേടി ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേസിൽ തമിഴ്നാട് പൊലീസിെൻറ അന്വേഷണത്തിൽ കേരള സർക്കാറിെൻറ ഇടപെടൽ വേണമെന്ന്ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകിയിട്ടുണ്ട്. ‘എെൻറ മരണത്തിനുത്തരവാദി സുദർശൻ പത്മനാഭനാണ്’ എന്ന് ഫാത്തിമ തെൻറ ഫോണിൽ രേഖപ്പെടുത്തിയിരുന്നു.
ഒന്നാം വർഷ എം.എ ഹ്യൂമാനിറ്റീസ് (ഇൻറേഗ്രറ്റഡ്) വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഫാത്തിമയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന്, മാതാവ് സജിത ഹോസ്റ്റൽ വാർഡൻ പ്രഫ. ലളിതാ ദേവിയെ ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ ചെയ്തെന്ന വിവരം അറിയിച്ചത്. അതിനുമുമ്പ് സുഹൃത്തുക്കളെ പലരെയും വിളിച്ചെങ്കിലും ആരും എടുക്കാൻ തയാറായില്ല. വെള്ളിയാഴ്ച മാതാവുമായി ഫാത്തിമ സംസാരിച്ചിരുന്നു. പരീക്ഷക്ക് തയാറെടുക്കേണ്ടതുകൊണ്ട് ഫോൺ ഒാഫ് ചെയ്യുകയാണെന്നും അറിയിച്ചിരുന്നു.
പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുർത്തിയാക്കാൻ പൊലീസിെൻറ നിർദേശപ്രകാരം ഇരട്ട സഹോദരി അയിഷ ഫോൺ ഒാൺ ചെയ്തപ്പോഴാണ് ‘sudarsan Padmanabhan is the cause of my death p.s check my samsung note’ എന്ന സന്ദേശം കാണാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.