ഉൗമക്കത്തുകൾ ഏറെ ലഭിച്ചെന്ന് ജഡ്ജി
text_fieldsകൊച്ചി: ലാവലിൻ കേസ് പരിഗണനയിലിരിക്കെ മനസ്സിൽ മുൻവിധികൾ സൃഷ്ടിക്കാൻ മാത്രം ലക്ഷ്യമിടുന്ന ചില ഉൗമക്കത്തുകൾ തനിക്ക് ലഭിച്ചെന്ന് ജഡ്ജി. ചില കത്തുകൾ വർഗീയവത്കരിക്കപ്പെട്ട രാഷ്ട്രീയ താൽപര്യത്തോടെയും ചില കത്തുകൾ രാഷ്ട്രീയവത്കരിക്കപ്പെട്ട വർഗീയ താൽപര്യത്തോടെയും ഉള്ളവയായിരുെന്നന്ന് വിധിന്യായത്തിൽ പറയുന്നു.
രാഷ്ട്രീയ, സമുദായ നേട്ടങ്ങളാണ് ഇൗ കേസിന് പിന്നിലും ചിലർ ലക്ഷ്യമിട്ടത്. ജനാധിപത്യപരമായി ഉയർന്നതും വിദ്യാസമ്പന്നവും പരിഷ്കൃതവുമായ സമൂഹത്തിന് ഒട്ടും ചേർന്ന നിലപാടല്ല ഇതെന്നും ഇത്തരം നടപടികൾ അപലപനീയമാണെന്നും കോടതി വ്യക്തമാക്കി. സർക്കാർ വീഴുമോയെന്ന ആകാംക്ഷയോടെയാണ് പൊതുസമൂഹവും മാധ്യമങ്ങളും കേസിെൻറ വിധിന്യായം കാത്തിരിക്കുന്നത്.
മാധ്യമങ്ങളിലെ അനാവശ്യ ചർച്ച ഒഴിവാക്കാനാണ് വിധി ഉച്ചക്ക് 1.45ന് പ്രസ്താവിക്കുമെന്ന് അപ്രതീക്ഷിതമായി ബുധനാഴ്ച രാവിലെ അറിയിച്ചതെന്ന് കോടതി വാക്കാൽ പറഞ്ഞു. മാധ്യമങ്ങളും മറ്റും വിധിന്യായം വ്യക്തമായി വായിച്ചശേഷേമ വാർത്തക്കും അഭിപ്രായപ്രകടനത്തിനും മുതിരാവൂവെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.