Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാങ്കളുടെ രക്തം ആരും...

താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല, ഉദ്യോഗാർഥികളുടെ രക്തം ഊറ്റിക്കുടിച്ചത്​ താങ്കളാണ്​-ജലീലിനെതിരെ ചാമക്കാല

text_fields
bookmark_border
jyothikumar-chamakkala
cancel

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലിൽ രാജിവെച്ചതിന്​ പിന്നാലെ മന്ത്രി ​െക.ടി ജലീൽ നടത്തിയ പരാമർശത്തിന്​ മറുപടിയുമായി കോൺഗ്രസ്​ നേതാവ്​ ജ്യോതികുമാർ ചാമക്കാല. തന്‍റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്നായിരുന്ന ജലീൽ ഫേസ്​ബുക്കിൽ കുറിച്ചിരുന്നത്​. എന്നാൽ താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ലെന്നും ഉദ്യോഗാർഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ്​ ലോകായുക്ത ചൂണ്ടിക്കാട്ടിയതെന്നും ചാമക്കാല പറഞ്ഞു.

ജ്യോതികുമാർ ചാമക്കാല പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

ശ്രീ ജലീൽ,

താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല...

യോഗ്യരായ ഉദ്യോഗാർഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്....

മുഖ്യമന്ത്രിയെ ചൂണ്ടാണിവിരലിൽ നിർത്തി വിജിലൻസിനെക്കൊണ്ട് തയാറാക്കിച്ച തട്ടിപ്പ് റിപ്പോർട്ട് എക്കാലവും തുണയാകുമെന്ന് കരുതിയോ ?

ലോകായുക്തയുടെ പരാമർശങ്ങളെ ഇപ്പോഴും നിസാരവൽക്കരിക്കുന്ന നിങ്ങളിൽ നിന്നാണ് അഴിമതിയുടെ ദുർഗന്ധം വമിക്കുന്നത് !

അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ...!

അങ്ങയുടെ ധൈര്യവും 'കുറുമ്പും' കേരളം കണ്ടതാണ്....

ഏത് മാധ്യമമാണ് താങ്കളെ വേട്ടയാടിയത് ?

യുഡിഎഫ് മന്ത്രിമാരോടെടുത്ത സമീപനം കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ താങ്കൾ കാലാവധി പൂർത്തിയാക്കുമായിരുന്നോ ?

മാർക്ക് ദാനവും ഭൂമി കുംഭകോണവും സർക്കാർ വാഹനത്തിലെ മതഗ്രന്ഥ വിതരണവുമടക്കം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന എത്ര നടപടികളാണ് താങ്കളിൽ നിന്നുണ്ടായത് ?

എന്നിട്ടും കസേര തെറിക്കാതിരുന്ന താങ്കൾ ഇനി ഇരവാദം പറഞ്ഞ് സ്വയം പരിഹാസ്യനാകരുത്....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelJyothikumar Chamakkala
News Summary - Jyothikumar Chamakkala against kt jaleel
Next Story