ബുദ്ധിജീവികളുടെ തലയിൽ കളിമണ്ണ്; ശ്രീനിവാസനും രാധാകൃഷ്ണനുമെതിരെ കോൺഗ്രസ് നേതാവ്
text_fieldsകോഴിക്കോട്: ബി.ജെ.പിയിൽ ചേക്കേറിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനും മുൻ വൈസ് ചാൻസലർ കെ.എസ് രാധാകൃഷ്ണനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഉളുപ്പുണ്ടോ സാർ എന്ന തലക്കെ ട്ടിലിട്ട പോസ്റ്റിൽ രണ്ടു പേരുടെ ഉള്ളിലെ സംഘികൾ പുറത്തു ചാടിയെന്നും കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണിതെന്നും ജ്യോതികുമാർ ചാമക്കാല വ്യക്തമാക്കുന്നു.
എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാൽ ഒരു ഉളുപ്പുമില്ലാ തെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ എന്നും പോസ്റ്റിൽ ജ്യോതികുമാർ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഉളുപ്പുണ്ടോ സാർ ?
കേരളം ഏറെ ആദരവോടെ 'സാർ' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. ടി.പി ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും.
കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോൺഗ്രസ് അനുഭാവികളെന്നു നടിച്ച് യു.ഡി.എഫ് സർക്കാറിന്‍റെ ആനുകൂല്യങ്ങൾ പറ്റിയവരാണ് ഈ രണ്ട് "അക്കാദമിക പുരുഷൻമാരും".
രാധാകൃഷ്ണൻ സാറെ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, പിന്നെ പി.എസ്.സി ചെയർമാൻ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ?
നയതന്ത്ര വിദഗ്ധനെന്ന പേരിൽ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയതും കോൺഗ്രസ് തന്നെ. ഇരുട്ടി വെളുത്തപ്പോൾ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.
എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാൽ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ.
സ്വാമി വിവേകാനന്ദൻ പറഞ്ഞു, ബുദ്ധിശൂന്യന്‍റെ ഏറ്റവും വലിയ ആയുധം വർഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയിൽ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിന്‍റെ പേരിൽ എന്നെ ചൊറിയാൻ പുറപ്പെടും മുമ്പ് സഖാക്കൾ, പാർട്ടി ക്ലാസുകളിൽ നിന്ന് പോയി സംഘി സ്ഥാനാർഥിയായ എത്ര പേർ ഉണ്ടെന്നു കൂടി പഠിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.