ബാബുറാം കത്ത് നൽകിയത് തെൻറ അറിവോടെയല്ല– കെ. ബാബു
text_fieldsകൊച്ചി: ബാർകോഴ കേസുമായി ബന്ധപ്പെട്ട് ബാബുറാം മുൻ ആഭ്യന്തരമന്ത്രി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകിയത് തെൻറ അറിവോടെയല്ലെന്ന് മുൻ എക്സൈസ് മന്ത്രി കെ. ബാബു. ബാബുറാം കത്തയച്ചത് താൻ ആവശ്യപ്പെട്ടിേട്ടാ തന്നോടു ചോദിച്ചിേട്ടാ അല്ല. അദ്ദേഹം കത്തയച്ചതിെൻറ പേരിൽ തനിക്ക് ഗുണമൊന്നുമുണ്ടായിട്ടില്ലെന്നും കെ. ബാബു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടിക്കാരനെന്ന പരിചയം മാത്രമാണ് അദ്ദേഹവുമായുളളത്. ബാബുറാമിെൻറ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കെ. ബാബു വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എറണാകുളത്തെ വിജിലൻസ് ആസ്‌ഥാനത്ത് എത്തിയപ്പോഴാണ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ മക്കളുടെ വിവാഹത്തിന് ചെലവഴിച്ച പണമുൾപ്പെട്ട കാര്യങ്ങളാണ് വിജിലൻസ് ചോദിച്ചറിയുക. ചോദ്യം ചെയ്യലിനായി നൂറോളം ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി വിജിലൻസ് തയാറാക്കിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബുവിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ബാബുവിന്റെ ബിനാമിയെന്നു വിജിലൻസ് കരുതുന്ന കുമ്പളങ്ങി സ്വദേശി ബാബുറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്.
ബാർ കോഴക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം ആഭ്യന്തരമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും അയച്ച കത്തും ബാബുവുമായി ടെലിഫോണിലും മറ്റും ബന്ധപ്പെട്ടതിന്റെ രേഖകളും വിജിലൻസിന് നേരത്തെ ലഭിച്ചിരുന്നു. ബാബുവിന്റെ മറ്റൊരു ബിനാമിയെന്ന് അന്വേഷണ സംഘം കരുതുന്ന മോഹനനുമായി ബന്ധിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതിെൻറ പശ്ചാത്തലത്തിലാണ് ബാബുവിനെ രണ്ടാമതും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.