മുൻ മന്ത്രി കെ. ബാബുവിെൻറ സെക്രട്ടറിക്കും അനധികൃത സ്വത്ത്
text_fieldsകൊച്ചി: മുൻ മന്ത്രി കെ. ബാബുവിെൻറ സെക്രട്ടറി ആയിരുന്ന നന്ദകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തൽ. കെ. ബാബു മന്ത്രിയായിരിക്കെ ഒാഫിസ് സെക്രട്ടറിയായിരുന്ന നന്ദകുമാർ പദവി ദുരുപയോഗം ചെയ്ത് വരവിനേക്കാൾ 43 ശതമാനം അധികം സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വൈകാതെ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്യും.
നന്ദകുമാറിന് കെ. ബാബു കാർ സമ്മാനമായി നൽകിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കെ. ബാബു മന്ത്രിയായിരിക്കെ വരവിനേക്കാൾ 45 ശതമാനം സ്വത്ത് അധികം സമ്പാദിച്ചതായി കാണിച്ച് വിജിലൻസ് അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിക്കെതിരെയും അന്വേഷണം തുടങ്ങിയത്. ഇതിെൻറ ഭാഗമായി ഒേട്ടറെ രേഖകൾ പരിശോധിക്കുകയും നിരവധി പേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഡി.ജി.പി ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നപ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ. ബാബുവിനെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.