കെ. ബൈജുനാഥ് മനുഷ്യാവകാശ കമീഷൻ അംഗം
text_fieldsതിരുവനന്തപുരം: കൽപറ്റ ജില്ല സെഷൻസ് ജഡ്ജി കെ. ബൈജുനാഥ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗമാകും. ഹൈകോടതി ജഡ്ജിക്ക് തുല്യമാണ് പദവി. കോഴിക്കോട് സ്വദേശിയായ കെ. ബൈജുനാഥ് 1987ൽ അഭിഭാഷകനായി. 1992 ൽ മജിസ്ട്രേറ്റും പിന്നീട് ജില്ല ജഡ്ജിയുമായി.
കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറാണ്. വിവിധ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റികളിൽ ചെയർമാനായിരിക്കെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.
കോഴിക്കോട് കുതിരവട്ടം ശബരീതീർഥത്തിൽ അധ്യാപകരായിരുന്ന പരേതരായ കെ. രാംദാസിെൻറയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ: യു.കെ. ദീപ. മക്കൾ: അഡ്വ. അരുൺ നാഥ്, ഡോ. അമൃത് കെ. നാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.