കെ. ബൈജുനാഥ് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ
text_fieldsതിരുവനന്തപുരം: ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിനെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സണായി ഗവർണർ നിയമിച്ചു. 2021ൽ കൽപ്പറ്റ ജില്ല ആൻഡ് സെഷൻസ് ജഡ്ജിയായിരിക്കെയാണ് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗമായത്. 2023ൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് കമീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ചപ്പോൾ ആക്ടിങ് ചെയർപേഴ്സനാക്കി.
2024ൽ മൂന്നു വർഷം പൂർത്തിയാക്കിയ ബൈജുനാഥിന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും അടങ്ങിയ നിയമനകാര്യ സമിതി ഗവർണർക്ക് ശിപാർശ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത്.
മനുഷ്യാവകാശ കമിഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാര്‍
തിരുവനന്തപുരം: മനുഷ്യാവകാശ കമീഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ജസ്റ്റിസ് മണികുമാര്‍. വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നാണ് വിശദീകരണം. താമസം ചെന്നൈയിലാണെന്നും തിരുവനന്തപുരത്തേക്ക് മാറുന്നതിന് വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്ഭവനെയും സംസ്ഥാന സർക്കാറിനെയും വിസമ്മതം അറിയിച്ചത്. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് ചോദ്യംചെയ്തിരുന്നു. നിയമനം സംബന്ധിച്ച ഫയല്‍ മാസങ്ങളോളം തീരുമാനമെടുക്കാതെ വെച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.
ഏറെ വിവാദമായ നിയമനമായിരുന്നു മണികുമാറിന്റേത്. കഴിഞ്ഞ മേയിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ മൂന്നംഗ സമിതി മണികുമാറിനെ നിയമിക്കാൻ ശിപാർശ നൽകിയത്. 2023 ആഗസ്റ്റില്‍ ഫയല്‍ രാജ്ഭവന് കൈമാറി. എട്ട് മാസത്തിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷം ബുധനാഴ്ചയാണ് ഗവർണർ ഫയലിൽ ഒപ്പുവെച്ചത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ധാരണയുടെ ഭാഗമാണ് നിയമന ഉത്തരവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുമായി നേർക്കുനേർ പോരടിക്കുന്ന ഗവർണർ, എട്ടുമാസം പിടിച്ചുവെച്ച ശിപാർശ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് അംഗീകരിച്ചതിനു പിന്നിൽ കേന്ദ്ര ഇടപെടലിന്റെ സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24നാണ് ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത്. അദ്ദേഹത്തെ മനുഷ്യാവകാശ കമീഷൻ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കാൻ ആഗസ്റ്റ് ഏഴിന് സംസ്ഥാന സർക്കാർ ഗവർണർക്ക് ശിപാർശ ചെയ്തു. പ്രിയാ വർഗീസിന്റെ നിയമനം ഉൾപ്പെടെ സർവകലാശാലകളുമായി ബന്ധപ്പെട്ട, മുഖ്യമന്ത്രിയുടെ ഓഫിസിനെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയ കേസുകളിൽ ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ബെഞ്ച് അനുകൂല വിധി നൽകിയതിന് പ്രത്യുപകാരമായി ജസ്റ്റിസ് മണികുമാറിന് കോവളത്തെ ഹോട്ടലില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത യാത്രയയപ്പ് നല്‍കിയത് വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.