കെ.ബൈജൂനാഥ് മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് ചെയർപേഴ്സൺ
text_fieldsതിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിനെ കമീഷൻ ആക്ടിങ് ചെയർപേഴ്സണായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. കമീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻ്റണി ഡൊമിനിക് വിരമിച്ചതിനെ തുടർന്നാണ് നിയമനം.
വയനാട് ജില്ലാ ജഡ്ജിയായിരിക്കെയാണ് കെ. ബൈജൂനാഥ് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗമായി നിയമിതനായത്. കോഴിക്കോട് സ്വദേശിയായ കെ. ബൈജുനാഥ് 1987ൽ അഭിഭാഷകനായി. 1992 ൽ മജിസ്ട്രേറ്റും പിന്നീട് ജില്ല ജഡ്ജിയുമായി. വിവിധ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റികളിൽ ചെയർമാനായിരിക്കെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.
കോഴിക്കോട് കുതിരവട്ടം ശബരീതീർഥത്തിൽ അധ്യാപകരായിരുന്ന പരേതരായ കെ. രാംദാസിെൻറയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ: യു.കെ. ദീപ. മക്കൾ: അഡ്വ. അരുൺ നാഥ്, ഡോ. അമൃത് കെ. നാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.