അഭിഭാഷകർ നിയമവ്യവസ്ഥയെ പരിഹസിക്കുന്നു –എ.കെ ബാലൻ
text_fieldsകോഴിക്കോട്: അഭിഭാഷകർ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും അഭിഭാഷകരെ നിയന്ത്രിക്കാൻ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്നും നിയമമന്ത്രി എ.കെ ബാലന്‍. കോടതി വളപ്പിൽ ഒരു പ്രശ്നമുണ്ടായാൽ അത് തീർക്കാൻ ജഡ്ജിമാർക്ക് കഴിയണം. പഞ്ചായത്തിലെ ഒരു പ്രശ്നം തീർക്കാൻ പഞ്ചായത്ത് പ്രസിഡൻറ് മതിയാകും.
നിയമനിര്‍മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയും. കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവതരമാണെന്നും ഇൗ നിലയിലേക്ക് ഇനി പോകാന്‍ പറ്റില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വഞ്ചിയൂർ ജില്ലാ കോടതിയില്‍ അഭിഭാഷകള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ച സന്ദർഭത്തിലാണ് എ.കെ ബാലെൻറ പ്രസ്താവന. നേരത്തെ കോടതി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണെന്ന് അഭിഭാഷകര്‍ ധരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.