ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ പാര്‍ട്ടി എത്തിയിട്ടില്ല –കെ.ഇ. ഇസ്മയിൽ
text_fieldsകൊച്ചി: മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ പാര്‍ട്ടി എത്തിയിട്ടില്ലെന്ന് സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ. ഇസ്മയില്‍. പല സന്ദര്‍ഭങ്ങളിലും മുസ്ലിംലീഗ് വര്‍ഗീയതക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, പേരില്‍ വര്‍ഗീയത കൊണ്ടുനടക്കുന്ന ലീഗിന് അതിേൻറതായ വര്‍ഗീയത ഉണ്ടാകുമല്ലോ എന്നുപറഞ്ഞ ഇസ്മയില്‍, ന്യൂനപക്ഷം ഭൂരിപക്ഷമായുള്ള മണ്ഡലമാണ് മലപ്പുറമെന്നും കൂട്ടിച്ചേർത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് എല്‍.ഡി.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. കൂടുതല്‍ വോട്ട് നേടി. വര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിച്ചിട്ടും കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തില്‍ എത്താന്‍ യു.ഡി.എഫിന് സാധിച്ചില്ല. എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും മുൻ തെരഞ്ഞെടുപ്പിൽ നേടിയ 80,000 വോട്ട് ലീഗിന് നൽകിയിരിക്കെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലെത്തേണ്ടതായിരുന്നുവെന്നും ഇസ്മയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.