പരിഹസിക്കുന്നവരോട് സഹതാപം; രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം -കെ.കെ ശൈലജ
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് നേരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്നും നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂവെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി ബ്ലൗസിന് മുകളിലൂടെയാണോ കുത്തിവെപ്പ് എടുത്തെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഇന്നാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്.
കെ.കെ ശൈലജ ടീച്ചർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻഎടുക്കുന്ന വാർത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.