കരുണാകരന് ഒരാളോടും ശത്രുത ഉണ്ടായിരുന്നില്ല, വിയോജിപ്പ് മാത്രം -വി.എം. സുധീരൻ
text_fieldsതൃശൂർ: കെ. കരുണാകരന് പാർട്ടിയിലും എതിർചേരിയിലും സ്ഥിരമായി ഒരാളോടും ശത്രുത ഉണ്ടായിരുന്നില്ലെന്നും മറിച്ച് പ്രശ്നങ്ങളിലെ വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഇന്നത്തെ നേതാക്കൾക്ക് മാതൃകയാക്കാവുന്ന രീതിയാണ് അതെന്നും സുധീരൻ പറഞ്ഞു. കരുണാകരന്റെ ചരമ വാർഷിക ദിനത്തിൽ തൃശൂർ ഡി.സി.സി സംഘടിപ്പിച്ച ‘ലീഡർ സ്മൃതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് തനിക്ക് ഇഷ്ടപ്പെട്ട സ്ഥാനാർഥിയല്ലെങ്കിൽ തോൽപ്പിക്കുക എന്നത് ശൈലിയായിരിക്കുന്നു. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ വേഗത ഭരണരംഗത്തെ പ്രതിസന്ധികളെ തരണം ചെയ്യാൻ അദ്ദേഹത്തിന് സഹായകമായി.
വിയോജിപ്പുകൾ മുഖത്തുനോക്കി പറഞ്ഞിരുന്ന തന്നോട് ഈ രീതി ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ വിശ്വാസമാണെന്നും കെ. മുരളീധരന്റെ പാർട്ടി പുനഃപ്രവേശനവുമായി ബന്ധപ്പെട്ട വേളയിൽ കരുണാകരൻ പറഞ്ഞത് ഓർമയിൽ സൂക്ഷിക്കുന്നതായും സുധീരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.