കരുണാകരൻ അനുസ്മരണത്തിൽനിന്ന് ഗവർണറെ കോൺഗ്രസ് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലി ച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽനിന്ന് കോൺഗ്രസ് ഒഴിവാക്കി. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയും കെ. കരുണാകരൻ ഫൗണ്ടേഷനും കെ. കരുണാകരൻ സ്റ്റഡി സെൻററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനത്തിൽനിന്നാണ് ഗവർണറെ മാറ്റിയത്.
പ്രതിപക്ഷനേതാവിനോട് താൻ ആവശ്യപ്പെട്ട പ്രകാരമാണ് ഗവർണറെ ഒഴിവാക്കിയതെന്ന് പരിപാടിയിൽ അധ്യക്ഷതവഹിക്കവെ കെ. മുരളീധരൻ വിശദീകരിച്ചു. അതേസമയം, താൻ ഒഴിവാകണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചത് ട്വിറ്ററിലൂടെ പരസ്യമാക്കിയ ഗവർണർ, പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ ചർച്ചക്ക് രാജ്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു. നിയമഭേദഗതി പാർലമെൻറിൽ അവതരിപ്പിക്കും മുമ്പാണ് അയ്യങ്കാളി ഹാളിലെ പരിപാടിക്ക് പ്രതിപക്ഷ നേതാവ് ഗവർണറെ ക്ഷണിച്ചത്. നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായപ്പോൾ കേന്ദ്ര നടപടിയെ അനുകൂലിച്ച് പരസ്യപ്രസ്താവനയുമായി ഗവർണർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കെ. മുരളീധരൻ ശക്തമായ നിലപാടെടുത്തു. തുടർന്ന് പരിപാടിയിൽ ഗവർണർ പെങ്കടുക്കുമോയെന്ന അഭ്യൂഹം ഉയരുകയായിരുന്നു.
പരിപാടിയിൽ സംസാരിക്കവെ ഗവർണറുടെ നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. കെ. കരുണാകരനെപ്പോലെ മതേതരനേതാവിനെ അനുസ്മരിക്കാൻ ഗവർണർക്ക് യോഗ്യതയില്ല. താൻ തന്നെയാണ് പ്രതിപക്ഷ നേതാവിനോട് ഒഴിവാക്കണമെന്ന് പറഞ്ഞെതന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ മമത ബാനർജി ചെയ്തതുപോലെ നിങ്ങളുടെ പോക്ക് ശരിയല്ലെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും തയാറാവണം. ഗവർണറുടെ ഒാഫിസ് മോദിയുടെ പബ്ലിക് റിലേഷൻസ് ഒാഫിസ് ആയി മാറിയത് അംഗീകരിക്കാൻ സാധിക്കില്ല. ഭരണത്തലവൻ എന്ന തലത്തിൽനിന്ന് ഗവർണർ താഴോട്ടുപോയാൽ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്ക് ക്ഷണിച്ച പ്രതിപക്ഷ നേതാവിെൻറ ഒാഫിസ് പെങ്കടുക്കരുതെന്ന് അഭ്യർഥിച്ചെന്നാണ് ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതിപക്ഷ നേതാവിെൻറ പ്രൈവറ്റ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടി തെൻറ എ.ഡി.സിക്ക് അയച്ച കത്തും ഗവർണർ പുറത്തുവിട്ടു. ‘ചില അപ്രതീക്ഷിത സംഭവങ്ങളെ തുടർന്ന് പരിപാടിയുടെ സംഘാടകർ ഗവർണർ പെങ്കടുക്കുന്നത് ഉചിതമാവില്ലെന്ന് അഭിപ്രായപ്പെട്ടു’വെന്ന് കത്തിൽ പറയുന്നു.
ഗവർണർ ബി.ജെ.പിയുടെ പ്രചാരകൻ -എം.എം. ഹസന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേരള ഗവർണര്‍ നിരന്തരമായി ഈ നിയമത്തെ ന്യായീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസന്. കേരളത്തില്‍ ബി.ജെ.പിയുടെ പ്രചാരകനായി ഗവർണർ മാറി. സംസ്ഥാന ബി.ജെ.പിക്ക് അധ്യക്ഷനില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ പാര്‍ട്ടിയുടെ ചുമതല ഗവർണറെ ഏല്‍പ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പൗരത്വ ഭേദഗതിനിയമത്തെ എതിര്‍ക്കുമ്പോള്‍ ഗവർണര്‍ ഈ കരിനിയമത്തെ പ്രശംസിച്ച് അഭിപ്രായം പറയുന്നത് നിർത്തണമെന്നും ഹസന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.