കെ. കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsതിരുവനന്തപുരം: ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻ കുട്ടി മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു മാത്യു ടി. തോമസ് പാർട്ടി നിർദ്ദേശമനുസരിച്ച് ജലവിഭവമന്ത്രി പദത്തിൽ നിന്ന് രാജി വെച്ച സാഹചര്യത്തിലാണ് ജെ.ഡി.എസ് കേരള അധ്യക്ഷൻ കൂടിയായ കെ. കൃഷ്ണൻ കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകൾ.
ഗവർണർ പി. സദാശിവം സത്യവാചനം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഭരണപക്ഷ എം.എൽ.എമാർ, മന്ത്രിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, സത്യ പ്രതിജ്ഞാചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു. ശബരിമല വിഷയത്തിൽ ഉൾപ്പെടെ സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.