Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനതാദൾ എസ്​ - എൽ.ജെ.ഡി...

ജനതാദൾ എസ്​ - എൽ.ജെ.ഡി ലയനം ഉടൻ -മന്ത്രി കൃഷ്​ണൻകുട്ടി

text_fields
bookmark_border
ജനതാദൾ എസ്​ - എൽ.ജെ.ഡി ലയനം ഉടൻ -മന്ത്രി കൃഷ്​ണൻകുട്ടി
cancel

കോഴിക്കോട്​: ജനതാദൾ എസ്​ -എൽ.ജെ.ഡി ലയനം ഉടൻ യാഥാർഥ്യമാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ മന്ത്രി കെ. കൃഷ്​ണൻകുട്ടി. ജനതാദൾ എസ്​ ഉത്തരമേഖല നേതൃ കൺവെൻഷനുശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ജെ.ഡിയുടെ സംസ്​ഥാന പ്രസിഡൻറുമായി ഈ വിഷയത്തിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. അപ്പോഴദ്ദേഹം അനുകൂല നിലപാടാണ്​ സ്വീകരിച്ചത്​. ഈ മാസം തന്നെ ലയനം യാഥാർഥ്യമാവുമെന്നാണ്​ കരുതുന്നത്​. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റി​ന്‍റെ കാര്യം നോക്കിയല്ല ലയനം. രാജ്യം അടിയന്തിരാവസ്​ഥയേക്കാൾ അതിഭീകര ഘട്ടത്തിലൂടെ​ കടന്നുപോവു​േമ്പാൾ ചെറുത്തുനിൽപ്പിന്​ സോഷ്യലിസ്​റ്റുകളുടെ ഏകീകരണം വേണം. വടകര സീറ്റി​ന്‍റെ കാര്യത്തിലുൾപ്പെടെ തർക്കമില്ല.

ഒരുപാർട്ടിയാവു​േമ്പാൾ സീറ്റിനെ ​െചാല്ലി തർക്കമുണ്ടാവില്ല. എച്ച്​.ഡി. കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല നിലപാട്​ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നില്ലെന്ന്​ ദേവഗൗഡ തന്നെ വ്യക്​തമാക്കിയതാണന്നായിരുന്നു മന്ത്രിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:janata dalK krishnankutty
Next Story