പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നതിനുളള സാധ്യതകൾ പരിശോധിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
text_fieldsതിരുവനന്തപുരം: പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നതിനുളള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ജലവൈദ്യുത നിലയങ്ങളുടെ ഉല്പാദനശേഷി വർധിച്ചിട്ടുണ്ടെന്നും ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽ കുമാർ, സജീവ് ജോസഫ്, ടി.സിദ്ദിഖ് തുടങ്ങിയവർക്ക് നിയമസഭയിൽ മറുപടി നൽകി.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ജലവൈദ്യുത നിലയങ്ങളുടെ ഉത്പാദന ശേഷിയിൽ 100.71 എം.യു വർധനവ് ഉണ്ടായി. അങ്ങനെ ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിതശേഷി ഈ ഗവൺമെൻറ് അധികാരത്തിൽ വന്നതിന് ശേഷം 2141.82 എം.ഡബ്ല്യു. നിന്നും 2183.82 എം.ഡബ്ല്യു. ആയിട്ടുണ്ട്. ഉടൻ തന്നെ 40 എം.ഡബ്ല്യു. തോട്ടിയാറും, 60 എം.ഡബ്ല്യു. പള്ളിവാസൽ എക്സ്റ്റൻഷൻ സ്ക്രീമും കമീഷൻ ചെയ്യും.
നമ്മുടെ ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ്. എന്നാൽ വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ 12 ശതമാനം ആയിരുന്നു. ഇതിന് നമ്മുടെ സ്ഥാപിതശേഷി പര്യാപ്തമാകുന്നില്ല. ജലസംഭരണികളിൽ ആവശ്യത്തിന് ജലം ഉണ്ടാകാറില്ല. ഈ രണ്ടു സാഹചര്യങ്ങളിലും വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടി വരുന്നു. ഇത് ഏകദേശം മൊത്തം ഉപഭോഗത്തിൻറെ ഏകദേശം 70 ശതമാനം ആണ്.
സ്ഥാപിതശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പാരിസ്ഥിത ആഘാത പഠനം, സ്ഥലം ഏറ്റെടുക്കൽ, വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കൽ എന്നിവക്കായുളള നടപടി പാലിച്ച് പദ്ധതി പൂർത്തിയാക്കുന്നതിന് അഞ്ച് മുതൽ ഏഴ് വർഷം എങ്കിലും ആവശ്യമായി വരുന്നുണ്ട്. കെ.എസ്. ഇ.ബി.എൽ-ന് ഏകദേശം 1500 എം.ഡബ്ല്യു. പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഉണ്ട്. ഇതിൽ സർക്കാർ എടുത്തിട്ടുള്ള 38 പരമാവധി സ്ഥാപിതശേഷി വർധിപ്പിക്കുക എന്നുള്ളതാണ്. പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നതിനുളള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.