പാലാ ബിഷപ്പിനെ സംഘ് പരിവാർ സംരക്ഷിക്കേണ്ട -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ സംഘ് പരിവാറിൻെറ ആവശ്യമില്ലെന്ന് കെ. മുരളീധരൻ എം.പി. ഈ കാര്യത്തിൽ സംഘ് പരിവാർ ശക്തികൾക്ക് ഇവിടെ കാലൂന്നാനുള്ള അവസരം ഉണ്ടാക്കരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ അദ്ദേഹത്തിൻെറ രൂപതയിൽപെട്ട വിശ്വാസികൾ തന്നെ ധാരാളമാണ്. അതിന് സംഘ്പരിവാറിൻെറ ആവശ്യമില്ല. അദ്ദേഹത്തെ ആരും ആക്രമിക്കുന്നില്ല. ചില തെറ്റുകൾ ഏത് ഭാഗത്തുണ്ടെങ്കിലും ചൂണ്ടിക്കാണിക്കേണ്ടത് ഈ സമൂഹത്തിലെ എല്ലാവരുടെയും ചുമതലയാണ്. അത് മാത്രമാണ് ഞങ്ങൾ പറഞ്ഞത്.
ബിഷപ്പ് പറഞ്ഞ മദ്യ, മയക്കുമരുന്ന് മാഫിയ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്, എന്നാൽ അതിനെ ഒരു മതത്തിൻെറ തലയിൽ കെട്ടിവെക്കരുത്. അത് മാത്രമാണ് അഭിപ്രായവ്യത്യാസം. ഈ കാര്യത്തിൽ സംഘ് പരിവാർ ശക്തികൾക്ക് ഇവിടെ കാലൂന്നാനുള്ള അവസരം ഉണ്ടാക്കരുത് എന്ന് മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ -കെ. മുരളീധരൻ വ്യക്തമാക്കി.
രണ്ടു പ്രബല ശക്തികൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കേണ്ട ചുമതല ഗവൺമെൻറിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.